x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു


Published: July 5, 2026 03:52 AM IST | Updated: July 5, 2026 03:52 AM IST

ചെ​റു​പു​ഴ കൊ​ല്ലാ​ട​യി​ൽ ഇ​ടി​ഞ്ഞു താ​ഴ്ന്ന കി​ണ​ർ.

ചെ​റു​പു​ഴ: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​യം​ചാ​ൽ കൊ​ല്ലാ​ട റോ​ഡി​ൽ കു​ണ്ട​യം​കോ​ടി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

സി​ബീ​സ് പാ​ലാ കാ​റ്റ​റിം​ഗ് എ​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​റ്റ​ത്തു​ള്ള കി​ണ​റാ​ണ് രാ​ത്രി 7.30 ഓ​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ൽ, ഇ​രു​മ്പ് മൂ​ടി, മോ​ട്ടോ​ർ എ​ന്നി​വ​യെ​ല്ലാം ന​ഷ്ട​പ്പെ​ട്ടു. കി​ണ​ർ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. എ​ര​ണ​യ്ക്ക​ൽ സി​ബി ജേ​ക്ക​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു സ്ഥാ​പ​നം.

Tags : Nattuvishesham District news

Recent News

Corehub Up