കണ്ണൂർ എയർപോർട്ട് സ്റ്റാഫ് യൂണിയൻ സമ്മേളനം വി.കെ. സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
മട്ടന്നൂർ: കൊച്ചി വിമാനത്താവളത്തിലെ മാതൃകയിൽ പെൻഷൻ പദ്ധതി കണ്ണൂർ വിമാനത്താവളത്തിലും നടപ്പിലാക്കണമെന്ന് കണ്ണൂർ എയർപോർട്ട് സ്റ്റാഫ് യൂണിയൻ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്നും സമഗ്രമായ എച്ച്ആർ പോളിസിയും ശമ്പള പരിഷ്കരണവും അടിയന്തരമായി നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
വി.കെ. സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ-ഇരിട്ടി റോഡിൽ നടന്ന സമ്മേളനത്തിൽ എം. രതീഷ് അധ്യക്ഷത വഹിച്ചു. കെ. രജീഷ്, ടി.ടി. സന്തോഷ് കുമാർ, പി. സുർജിത്, ഷിജിന, പി. ഷിജിൽ, കെ. വിശാഖ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District news