ആലക്കോട്-കാപ്പിമല റോഡിലേക്ക് മരം വീണ നിലയിൽ.
ആലക്കോട്: കനത്ത മഴയിലും കാറ്റിലും മലയോരത്ത് നാശനഷ്ടം. ആലക്കോട് ഒറ്റത്തൈ-കാപ്പിമല റോഡിൽ തെയ്യക്കളം ഭാഗത്ത് മരം വീണതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
റോഡിനു സമീപത്തെ പറമ്പിൽ നിന്ന മരമാണ് കനത്ത കാറ്റിലും മഴയിലും മെയിൻ റോഡിലേക്കു പതിച്ചത്. വൈദ്യുതി തൂണുകളും ലൈനുകളും തകർന്നു.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. വാഹനങ്ങൾ ഈസമയം ഇതുവഴി വാരാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
Tags : Nattuvishesham District news