x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു മേ​ൽ മ​രം വീ​ണു; ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു


Published: July 5, 2026 03:45 AM IST | Updated: July 5, 2026 03:45 AM IST

മു​രി​ങ്ങ​മ​രം വീ​ണ് ത​ക​ർ​ന്ന ഓ​ട്ടോ​റി​ക്ഷ.

ത​ളി​പ്പ​റ​മ്പ്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ മ​രം വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്നു. ഡ്രൈ​വ​ർ മു​യ്യം മു​ണ്ടേ​രി​യി​ലെ എ​ൻ.​പി. ഷം​സീ​ർ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യെ​ങ്കി​ലും സാ​ര​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ പാ​ല​കു​ള​ങ്ങ​ര സ്ട്രീ​റ്റ് ന​ന്പ​ർ പ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ മു​രി​ങ്ങ​മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​രം വീ​ണ് ഓ​ട്ടോ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​റ്റ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഓ​ട്ടോ​റി​ക്ഷ മാ​റ്റി​യ​ത്.

Tags : Nattuvishesham District news

Recent News

Corehub Up