തലശേരി അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി എല്ലാവർഷവും നടത്തിവരുന്ന അധ്യാപക സംഗമത്തിന്റെ ഭാഗമായി എടൂ
തലശേരി: അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി എല്ലാവർഷവും നടത്തിവരുന്ന അധ്യാപക സംഗമത്തിന്റെ ഈ വർഷത്തെ സംഗമം ഇരിട്ടി, ചെന്പേരി റീജണുകളിലായി നടന്നു.
ഇരിട്ടി റീജണൽ സംഗമം എടൂർ സെന്റ് മേരീസ് മെൻസാ ക്രിസ്റ്റി ഓഡിറ്റോറിയത്തിലും ചെമ്പേരി റീജണൽ സംഗമം ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിലും നടന്നു. ഇരിട്ടിയിൽ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകർക്കായി നാലു സെഷനുകളോടെ നടന്ന റീജണൽ സമ്മേളനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരിൽ ആമുഖ പ്രഭാഷണം നടത്തി. എടൂർ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറി മുഖ്യാതിഥിയായിരുന്നു. രണ്ട് റീജിയനുകളിലുമായി ആയിരത്തോളം അധ്യാപക-അനധ്യാപകർ പങ്കെടുത്തു.
Tags : Nattuvishesham District news