x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ല്ലാ​ത്ത​വ​ർ​ക്ക് എ​ത്ര​യും വേഗം ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം


Published: July 5, 2026 03:12 AM IST | Updated: July 5, 2026 03:12 AM IST

ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ​യോ​ഗ​ത്തി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ്ര​സം​ഗി​ക്കു​ന്നു.

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്കി​ൽ റേ​ഷ​ൻ കാ​ർ​ഡ് ഇ​ല്ലാ​ത്ത 227 കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​ക്കും. ഇ​രി​ട്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ക​ഴി​ഞ്ഞ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ​യാ​യി​രു​ന്നു പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ല്ലെ​ന്ന കാ​ര്യം ഉ​ന്ന​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ 227 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. താ​ലൂ​ക്കി​ൽ 137 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും സ്‌​കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​ല്ലാ​ത്ത​വ​രാ​ണ് ഇ​വ​ർ. ഈ ​വി​ഷ​യം സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള പൊ​തു​വി​ഷ​യ​മാ​യി ക​ണ്ട് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് യോ​ഗ​ത്തെ അ​റി​യി​ച്ചു. ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം തു​ട​ങ്ങു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ക്കാ​നും വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റോ​ഡ​രി​കി​ലെ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വും യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച ശേ​ഷം മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നു. സ​ർ​ക്കാ​ർ ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടും യ​ഥാ​സ​മ​യം ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി ചെ​യ്യാ​ത്ത​ത് കൃ​ത്യ​വി​ലോ​പ​മാ​യി കാ​ണേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റീ​സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി നി​കു​തി​യ​ട​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​യാ​സം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ വി. ​വി​നോ​ദ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബോ​ബി എ​ണ്ണ​ച്ചേ​രി, ജ​യ്‌​സ​ൺ കാ​ര​ക്കാ​ട്ട്, വി​വി​ധ ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഇ​ര​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ. സി​മ, വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ന​മ​തി​ൽ പൂ​ർ​ത്തീ​ക​ര​ണം: യോ​ഗം വി​ളി​ച്ചുചേ​ർ​ക്കും
ആ​റ​ള​ത്തെ ആ​ന മ​തി​ലി​ന്‍റെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​തി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മ​തി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ത​ക​ർ​ത്ത​തും ച​ർ​ച്ച​യാ​യി.
അ​പ​ക​ട​കാ​രി​യാ​യ വ​ലി​യ മോ​ഴ​യാ​നയെ മ​യ​ക്കുവെ​ടി വ​ച്ച് പി​ടി​കൂ​ടി മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.​ വ​ന്യ​മൃ​ഗ ശ​ല്യം പ്ര​ധാ​ന വി​ഷ​യ​മാ​യ​തി​നാ​ൽ ഡിഎ​ഫ്ഒ​യു​ടെ പ്ര​തി​നി​ധി​യാ​യി കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ യോ​ഗ​ത്തി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.
ആ​ന​മ​തി​ൽ ഇ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ തൂ​ക്കുവേ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​തി​നാ​യി പ്ര​ഖ്യാ​പി​ച്ച 100 കോ​ടി​യു​ടെ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് ജീ​വി​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സോ​ളാ​ർ വേ​ലി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും. കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ലി​സി ജോ​സ​ഫാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags : Nattuvishesham District news

Recent News

Corehub Up