ടൗണ്‍ഹാളിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലകമ്മിറ്റി സംഘടിപ്പിച്ച അഭിമാൻ 2026 ആദരണച്ചടങ്ങ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ലഹരിയുടെ ചതിക്കുഴികൾ നിറയുന്ന കാലഘട്ടത്തിൽ പുതുയുഗകേരളത്തിനായി പുത്തൻതലമുറ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എ.പി. അനിൽകുമാർ. ടൗണ്‍ഹാളിൽ യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അഭിമാൻ 2026 ആദരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
10, 12 ക്ലാസുകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. നിർധനരായ വിദ്യാർഥികൾക്ക് ധനസഹായവിതരണവും ലഹരിവിരുദ്ധപ്രതിജ്ഞയും നടന്നു. മന്ത്രി ഒ.ജെ. ജനീഷ് മുഖ്യാതിഥിയായി. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ജോസ് വള്ളൂർ, ജോസഫ് ടാജെറ്റ്, രാജൻ പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സി. പ്രമോദ്, മിഥുൻ മോഹൻ, ദേശീയ സെക്രട്ടറി ശ്രീലാൽ ശ്രീധർ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സുഷിൽ ഗോപാൽ, മുഹമ്മദ് ഹാഷിം, കെ. സൂരജ്, ജില്ല വൈസ് പ്രസിഡന്റുമാരായ അഡ്വ. പി.കെ. ശ്യാംകുമാർ, വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham District news