x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍: ബ്രൂ​ക്ക് സ്‌​കൂ​ളും കി​പ്സും ചാ​മ്പ്യ​ന്മാ​ര്‍


Published: July 5, 2026 06:02 AM IST | Updated: July 5, 2026 06:02 AM IST

കൊ​ല്ലം സ​ഹോ​ദ​യ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ ബ്രൂ​ക്ക് സ്‌​കൂ​ള്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു​വി​ല്‍ നി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

അ​ഞ്ച​ല്‍ : കൊ​ല്ലം സ​ഹോ​ദ​യ അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ഴം​കു​ളം സെ​ഞ്ച്വ​റി സ്പോ​ര്‍​ട് ഹ​ബി​ല്‍ ന​ട​ത്തി​യ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റില്‍ തു​ല്യ ഗോ​ളു​ക​ള്‍ നേ​ടി​യ ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് സ്‌​കൂ​ളും ക​രി​ക്കം ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്‌​കൂ​ളും ചാ​മ്പ്യ​ന്മാ​രാ​യി. രാ​വി​ലെ ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റ്  സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ബ്ര​ഹാം ക​രി​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 15 ടീ​മു​ക​ള്‍ ടൂ​ര്‍​ണ​മെ​ന്‍റില്‍ പ​ങ്കെ​ടു​ത്തു. സെ​മി ഫൈ​ന​ലി​ല്‍ ക​രി​ക്കം ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ അ​ഞ്ച​ല്‍ സെ​ന്‍റ്് ജോ​ണ്‍​സ് സ്‌​കൂ​ളി​നെ​യും ബ്രൂ​ക്ക് സ്‌​കൂ​ള്‍ കൈ​ത​ക്കോ​ട് മാ​ര്‍ ബ​സേ​ലി​യോ​സ് സ്‌​കൂ​ളി​നെ​യും തോ​ല്‍​പി​ച്ചാ​ണ് ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. ട്രോ​ഫി​ക​ള്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു,

സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ബു സ​ക്ക​റി​യ, ട്ര​ഷ​റ​ര്‍ ഫാ. ​അ​രു​ണ്‍ ഏ​റ​ത്ത്, പി.​ടി. ആ​ന്‍റണി എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി കി​പ്സ് സ്‌​കൂ​ളി​ലെ ആ​ല്‍​ബ​ര്‍​ട്ടും ഗോ​ളി​യാ​യി ബ്രൂ​ക്കി​ലെ നി​ജി​ലി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up