x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​ങ്ക​ര്‍ ലോ​റി​യും കാ​റും കൂ​ടി​യി​ടി​ച്ചു; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്


Published: July 5, 2026 05:59 AM IST | Updated: July 5, 2026 05:59 AM IST

എം​സി റോ​ഡി​ല്‍ കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട് ടാ​ങ്ക​ര്‍ ലോ​റി​യു​മാ​യി കൂ​ടി​യി​ടി​ച്ച കാ​ര്‍.

കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ല്‍ ഇ​ഞ്ച​ക്കാ​ട് മു​ല്ല​മു​ക്കി​നു സ​മീ​പം കാ​റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു പ​രി​ക്ക്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ നെ​ല്ലി​ക്കു​ന്നം അ​നീ​ഷ് ഭ​വ​നി​ല്‍ അ​നീ​ഷ്(46)​നെ ആ​ദ്യം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ കാ​ര്‍ എ​തി​രെ വ​ന്ന ടാ​ങ്ക​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന കാ​റി​ല്‍ നി​ന്ന് പ്ര​യാ​സ​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ര്‍ അ​നീ​ഷി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up