x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ല്ലേ​പ്പി​ള്ളി​യി​ൽ ഇ​രു​വേ​ലി ഔ​ഷ​ധചെ​ടി വി​ള​യി​റ​ക്ക​ൽ തു​ട​ങ്ങി


Published: July 5, 2026 06:04 AM IST | Updated: July 5, 2026 06:04 AM IST

ക​മ്പം​പ​ടി​യി​ൽ ഇ​രു​വേ​ലി ഔ​ഷ​ധകൃ​ഷി നടത്തുന്നതിന് തൊ​ഴി​ലാ​ളി​ക​ൾ തൈ ന​ടു​ന്നു.

ചി​റ്റൂ​ർ: ക​മ്പം​പ​ടി​യി​ൽ ഇ​രു​വേ​ലി ഔ​ഷ​ധ​ചെ​ടി വി​ള​യി​റ​ക്ക​ൽ ആ​രം​ഭി​ച്ചു. ജ​ല​ക്ഷാ​മം കാ​ര​ണം നെ​ൽ​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഒ​രു ഏ​ക്ക​ർ കൃ​ഷി​സ്ഥ​ല​ത്താ​ണ് ക​മ്പംപ​ടി​ പാ​ട​ശേ​ഖ​രത്തി​ൽ​പ്പെ​ട്ട കെ. ​സ്വാ​മി​നാ​ഥ​ൻ കൃ​ഷി​യി​റ​ക്ക​ൽ തു​ട​ങ്ങി​യ​ത്.
നാ​ല് മാ​സം മു​ന്പ് ഈ ​ചെ​ടി ഉ​ണ്ടാ​ക്കാ​ൻ 30 സെ​ന്‍റ് സ്ഥ​ല​ത്ത് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി വ​ള​ർ​ത്തി​യ ചെ​ടി​യു​ടെ ത​ല​പ്പ് മു​റി​ച്ചെ​ടു​ത്താ​ണ് ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്ക​ൽ ന​ട​ത്തു​ന്ന​ത്.

സ്ഥ​ലം ന​ല്ല​രീ​തി​യി​ൽ ഉ​ഴു​ത് മ​റി​ച്ച് മൂ​ന്നു അ​ടി വീ​തി​യി​ൽ പാ​ത്തി​യെ​ടു​ത്ത് ഒ​രു അ​ടി വ്യ​ത്യാ​സ​ത്തി​ൽ ന​ടീ​ൽ ന​ട​ത്തു​ന്ന​താ​ണ് കൃ​ഷിരീ​തി.

പാ​ത്തി​ക​ൾ ത​മ്മി​ൽ ഇ​ട​ച്ചാ​ലും കൃ​ഷി​സ്ഥ​ല​ത്തി​ന് ചു​റ്റും ആ​ഴ​ത്തി​ൽ ചു​റ്റു​ചാ​ലും ന​ടു​ച്ചാ​ലും എ​ടു​ത്ത് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണം. ന​ടീ​ൽ ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ക്കാ​ല​ത്തി​നു​ള്ളി​ലെ വി​ള​വെ​ടു​പ്പ് കാ​ലം വ​രെ മൂ​ന്നും നാ​ലും ത​വ​ണ ജൈ​വവ​ള​മി​ടും.

ന​ടീ​ലി​ന് മു​മ്പ് കാ​ലി​വ​ളം ആ​ട്ടി​ൻ​കാ​ഷ്ഠ​വും ചാ​ര​വും മ​ണ്ണി​ൽ ഉ​ഴു​ത് ചേ​ർ​ക്കും. ഒ​രു ഏ​ക്ര കൃ​ഷി​യി​റ​ക്കാ​ൻ 30 മു​ത​ൽ 40 വ​രെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​പ​ണി വ​രും. പി​ന്നീ​ട് ക​ള​പ​റി​യും ന​ട​ത്ത​ണം. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ല് അ​ടി​യോ​ളം പൊ​ക്ക​ത്തി​ൽ വ​ള​രും. വേ​രോ​ടെ പി​ഴു​ത് എ​ടു​ത്ത് ഉ​ണ​ക്കി​യ ചെ​ടി​ക​ൾ ക​ഞ്ചി​ക്കോ​ട്ടു​ള്ള കോ​യ​മ്പ​ത്തൂ​ർ ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​ക്കാ​രാ​ണ് വി​ല​ക്കെ​ടു​ക്കു​ന്ന​ത്.

ഒ​രു കി​ലോ​വി​ന് 240 രൂ​പ വ​രെ വി​ല ല​ഭി​ക്കും. ഒ​രു​ഏ​ക്ക​റി​ന് 1000 കി​ലോ വി​ള​വു പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

നെ​ൽ​കൃ​ഷി​ക്കാ​ണെ​ങ്കി​ൽ ര​ണ്ടു വി​ള​ക​ൾ​ക്കും കൂ​ടി 4000 കി​ലോ നെ​ല്ല് കി​ട്ടി​യാ​ൽ ത​ന്നെ 1,20,000 രൂ​പ​യേ ല​ഭി​ക്കു​ക​യു​ള്ളു . ഇ​തി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം ഉ​ത്പാ​ദ​ന ചെ​ല​വു ക​ഴി​ച്ചാ​ൽ നാ​മ​മാ​ത്ര​മാ​യ ആ​ദാ​യം മാ​ത്ര​മേ ല​ഭി​ക്കൂ.

ഔ​ഷ​ധ​ചെ​ടി​ക്ക് രോ​ഗ​കീ​ട​ങ്ങ​ൾ വ​രു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ഔ​ഷ​ധ​മ​ണം​ത​ന്നെ ചെ​ടി​ക്കുണ്ടെ​ന്നും ഇ​തി​ന് വി​ള​വെ​ടു​പ്പ് വ​രെ ഒ​രു ല​ക്ഷം രൂ​പ​യേ ചെ​ല​വു വ​രി​ക​യു​ള്ളൂ.
ന​ല്ലേ​പ്പി​ള്ളി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഔ​ഷ​ധ​ചെ​ടി വ്യാ​പ​ക​മാ​യി കൃ​ഷി​ചെ​യ്യു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​കൂ​ലി​യും കൃ​ഷി​ക്ക് വേ​ണ്ട ജൈ​വ​വ​ളം ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​രെ സ​ഹാ​യി​ച്ചാ​ൽ നി​ര​വ​ധി ത​രി​ശാ​യി കി​ട​ക്കു​ന്ന

സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ മു​ന്നോ​ട്ട് വ​രു​മെ​ന്ന് ക​ർ​ഷ​ക​നാ​യ കെ. ​സ്വാ​മി​നാ​ഥ​നും വി. ​രാ​ജ​നും അ​റി​യി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up