പുനലൂര്‍: നഗരസഭയിലെ ശ്രീരാമവര്‍മപുരം മാര്‍ക്കറ്റ് ആധുനികസൗകര്യങ്ങളോടെ പുനര്‍നിര്‍മിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. മൂന്നു ഘട്ടമായി കെട്ടിടനിര്‍മാണം മുന്നേറുകയാണ്. ഇതേവരെ 40 ശതമാനം ജോലികള്‍ പൂര്‍ത്തിയായെന്നും നിര്‍മാണകാലാവധി ഡിസംബറിലാണ് അവസാനിക്കുന്നതെങ്കിലും ഒക്ടോബര്‍ അവസാനവാരത്തിലോ നവംബര്‍ ആദ്യവാരത്തിലോ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും പദ്ധതി നടപ്പാക്കുന്ന സംസ്ഥാന തീരദേശവികസന കോര്പ്പറേഷന് (കെഎസ്സിഎഡിസി) അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 26-ന് ശിലയിട്ട് ആരംഭിച്ച നിര്‍മാണമാണിത്. തമിഴ്നാട്ടിലെ സേലം ആസ്ഥാനമായുള്ള 'വിപിഎം പ്രോജക്ട്' എന്ന കമ്പനിയാണ് കരാറുകാര്‍. ഡിസംബര്‍ 31 ആണ് സമയപരിധി നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്നതിനായി സ്ഥലത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും വ്യാപാരികളെ പുനരധിവസിപ്പിക്കാനും മാലിന്യം നീക്കംചെയ്യാനും പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ സമയമെടുത്തിരുന്നു.
26,000 ചതുരശ്രയടി വിസ്തൃതിയില്‍ രണ്ടുനിലക്കെട്ടിടം നിര്‍മിക്കുകയാണ് ഏറ്റവും പ്രധാനം
Tags : Local News Nattuvishesham Kollam