x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യ്ക്കു ചു​റ്റും സൗ​രോ​ര്‍​ജ​വേ​ലി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


Published: July 5, 2026 06:04 AM IST | Updated: July 5, 2026 06:04 AM IST

ജ​ന​വാ​സ​മേ​ഖ​ല​യ്ക്കു ചു​റ്റും സൗ​രോ​ര്‍​ജ​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തം​ഗം ഷ​ബി​നാ അ​ന്‍​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​ള​ത്തു​പ്പു​ഴ: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യ്ക്കു ചു​റ്റും വ​നാ​തി​ര്‍​ത്തി​യി​ല്‍ സൗ​രോ​ര്‍​ജ​വേ​ലി സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് കു​ള​ത്തു​പ്പു​ഴ​യി​ല്‍ തു​ട​ക്ക​മാ​യി.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കു​ള​ത്തു​പ്പു​ഴ ജം​ഗ്ഷ​നി​ലെ വ​നാ​തി​ര്‍​ത്തി​യാ​യ ഇ​എ​സ്എം കോ​ള​നി, മ​രി​തി മൂ​ടു​മു​ത​ല്‍ കു​ള​ത്തു​പ്പു​ഴ ഗ​ണ​പതി​യ​മ്പ​ലം​വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​റി​ലാ​ണ് സൗ​ര​വേ​ലി നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

22 ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല പ​ത്ത​നം​തി​ട്ട എ​ന്‍​ജി​നി​യ​റിം​ഗ് ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്കാ​ണ്. ഇ​ക്കു​റി മ​ല​യോ​ര​മേ​ഖ​ല​യി​ലെ വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത് വേ​ലി​യു​ടെ തു​ട​ര്‍​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​നം മ്യൂ​സി​യ​ത്തി​നു സ​മീ​പ​ത്തു ന​ട​ത്തി​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം കു​ള​ത്തു​പ്പു​ഴ ടൗ​ണ്‍ വാ​ര്‍​ഡ് അം​ഗം ഷ​ബി​നാ അ​ന്‍​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ക​ളം​കു​ന്ന് സെ​ക്ഷ​ന്‍ വ​ന​പാ​ല​ക​ന്‍ ടി.​ആ​ര്‍. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷ​ണ്‍​മു​ഖ​ന്‍ പി​ള്ള, ലേ​ബ​ര്‍ സൊ​സൈ​റ്റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​സ്. സു​ജി​ത്ത്, വ​ന​പാ​ല​ക പി. ​ശ്രീ​ജ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up