x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യി​പ്രം നെ​ടു​മ​ണ്ണി​ല്‍ ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി


Published: July 5, 2026 04:36 AM IST | Updated: July 5, 2026 04:36 AM IST

1. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡി​ലെ നെ​ടു​മ​ണ്ണി​ല്‍ ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്നു. 2. ചെ​ട്ടി​മു​ക്ക് - സ​ന്തോ​ഷ് ക​ട​വ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്.

പു​ല്ലാ​ട്: കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡി​ലെ നെ​ടു​മ​ണ്ണി​ല്‍ ഭാ​ഗ​ത്തെ ആ​റു വീ​ടു​ക​ളി​ലും പ​രി​സ​ര​ത്തും വെ​ള്ള‌ം ക​യ​റി. യാ​തൊ​രു പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം.

ഷി​ഗെ​ല്ല രോ​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ വ്യാ​പി​ക്കു​ന്നി​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​ക​ര്‍​ച്ച വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഡോ. ​പു​ണ്യ ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട്

കോ​ഴ​ഞ്ചേ​രി: മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഗ്രാ​മീ​ണ റോ​ഡു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ട്. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ ചെ​ട്ടി​മു​ക്ക് - സ​ന്തോ​ഷ് ക​ട​വ് റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ള്ള​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ ആ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും തോ​ടു​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണ് വെ​ള​ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up