കോന്നിയിൽ മെറിറ്റ് അവാർഡ് സമ്മേളനം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾ, വിവിധ സർവകലാശാലാ പരീക്ഷകളിൽ റാങ്ക് നേടിയവർ, മണ്ഡലത്തിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്നതിനായി കോന്നി എംഎൽഎ സ്നേഹാദരം സംഘടിപ്പിച്ചു.. കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കോന്നി എസ്മാസ് ഓഡിറ്ററിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി മുഖ്യപ്രഭാഷണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ, വിവിധ സർവകലാശാലാ പരീക്ഷകളിൽ റാങ്കുകൾ നേടിയ വിദ്യാർഥികൾ തുടങ്ങിയവരെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും എംഎൽഎ ആദരിച്ചു.
ചടങ്ങിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലേഖ സുരേഷ്, ശൈലജ ബീവി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ, ജില്ലാ പഞ്ചായത്തംഗം എ.എൻ. സലീം, ബ്ലോക്ക് പഞ്ചായത്തംഗം സി. സുമേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സിജി, ഷൈല ബീഗം, ജയകുമാർ, ഇഎംഎസ് സ്റ്റാറ്റസ് പ്രസിഡന്റ് ശ്യാംലാൽ,
കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെംബർ അഡ്വ. ആർ. ബി. രാജീവ് കുമാർ , സിഡബ്ല്യുസി അംഗം രാജേഷ് ആക്ലെത്ത്, വിവിധ സ്കൂളുകളുടെ പ്രധാനാധ്യാപകർ, കരിയർ ഗൈഡൻസ് ക്ലാസ് നയിച്ച അധ്യാപകരായ പ്രിറ്റി ജോൺ, അർച്ചന രാമദേവൻ എന്നിവർ സംസാരിച്ചു.