കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ബിരുദദാനച്ചടങ്ങിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ തിരിതെളിക്കുന്നു.
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2023-2026 ബാച്ച് ബിരുദ വിദ്യാർഥികളുടെയും 2023-2025 ബാച്ച് ബിരുദാനന്തരബിരുദ വിദ്യാർഥികളുടെയും ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു.
മലയാളം യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രഫ. ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പും ഐഡിഇടി ചെയർമാനുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
സഹൃദയ മാനേജർ മോണ്‍. വിൽസണ്‍ ഈരത്തറ, കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോജി കല്ലിങ്ങൽ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, പ്രഫ. ഡോ. ജെ. സനിൽരാജ്, ഡോ. എം.ബി. ഷീബ എന്നിവർ സംബന്ധിച്ചു.
Tags : Nattuvishesham District news