x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല​പ്പാ​ട് വീ​ടി​ന്‍റെ ഓ​ടു​ക​ൾ പ​റ​ന്നുപോ​യി


Published: July 5, 2026 04:28 AM IST | Updated: July 5, 2026 04:28 AM IST

വ​ല​പ്പാ​ട് മി​ന്ന​ൽ ചു​ഴ​ലി​യി​ൽ പു​തി​യവീ​ട്ടി​ൽ റ​ഷീ​ദി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ പ​റ​ന്നു പോ​യ നി​ല​യി​ൽ.

തൃ​പ്ര​യാ​ർ: മി​ന്ന​ൽച്ചു​ഴ​ലി​യി​ൽ വ​ല​പ്പാ​ട് വീ​ടി​ന് നാ​ശന​ഷ്ടം. കോ​ത​കു​ളം പ​ടി​ഞ്ഞാ​റ് ഇ​ല്ലി​ക്കു​ഴി യു.​കെ. നാ​യ​ർ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന പു​തി​യവീ​ട്ടി​ൽ റ​ഷീ​ദി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​രു​ക​യും ഓ​ടു​ക​ൾ പ​റ​ന്നുപോ​വു​ക​യും ചെ​യ്തു.

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ഓ​ട് വീ​ണെ​ങ്കി​ലും വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇന്നലെ പു​ല​ർ​ച്ചെ 2.30 നാ​ണ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ചു​ഴ​ലി​കാ​റ്റ് വീ​ശി​യ​ത്. കാ​റ്റി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ട്ര​സ് ഇ​ള​കി വീ​ണു. ടോ​യ്‌ല​റ്റി​ന്‍റെ ട്ര​സും ത​ക​ർ​ന്നു.

തൊ​ഴി​ലാ​ളി​യാ​യ റ​ഷീ​ദും ഭാ​ര്യ​യും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട് ത​ക​ർ​ന്ന് താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ട​കവീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി. ന​ഷ്ട പ​രി​ഹാ​ര​ത്തി​നാ​യി വീ​ട്ടു​ട​മ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ചാ​ലു​കു​ളം പ​ള്ളി റോ​ഡി​ലും മ​ര​ങ്ങ​ൾ വീ​ണ് ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളും വീ​ടു​ക​ൾ​ക്ക് വ്യാ​പ​ക​മാ​യ നാ​ശന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up