നിലയ്ക്കൽ തീർഥാടനത്തിന്റെ ഭാഗമായി അവസാന ദിവസം നടന്ന അനുസ്മരണ സമ്മേളനം ഫാ. സിബി ഒറ്റക്കല്ലിൽ ഉദ്ഘാടനം ചെയ്യുന്നു.
നിലയ്ക്കൽ: സെന്റ് തോമസ് എക്യുമെനിക്കൽ തീർഥാടന ദേവാലയത്തിലെ തീർഥാടനത്തിന്റെ ഭാഗമായി മലങ്കര കത്തോലിക്കാ സഭ സീതത്തോട് വൈദിക ജില്ലയിലെ മദേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ തിരുനാളിനോടും ധന്യൻ മാർ ഇവാനിയോസിന്റെ ഓർമത്തിരുനാളിനോടും അനുബന്ധിച്ച് ആത്മീയ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു.
മലങ്കര കത്തോലിക്കാ സഭ ബഥനി ആശ്രമാംഗം ഫാ. ആന്റണി കല്ലിൽ ഒഐസി സെമിനാറിന് നേതൃത്വം നൽകി. വിശുദ്ധ മാർത്തോമാ ശ്ലീഹായുടെയും ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെയും ജീവിതം, വിശ്വാസസാക്ഷ്യം, സുവിശേഷദൗത്യം, സഭയ്ക്കു നൽകിയ മഹത്തായ സംഭാവനകൾ എന്നിവ ആസ്പദമാക്കിയാണ് ക്ലാസുകൾ നയിച്ചത്. സീതത്തോട് വൈദിക ജില്ലയിലെ 14 ഇടവകകളിൽനിന്നെത്തിയ അമ്മമാർ സമ്മേളനത്തിൽ പങ്കെടുത്തു.
മലങ്കര കത്തോലിക്കാ സഭ സീതത്തോട് വൈദിക ജില്ലാ വികാരി ഫാ. സിബി ഒറ്റക്കല്ലിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മദേഴ്സ് ഫോറം സീതത്തോട് വൈദികജില്ലാ ഡയറക്ടർ റവ. ഫാ. ജോജി തോമസ് അധ്യക്ഷത വഹിച്ചു.
മദേഴ്സ് ഫോറം അനിമേറ്റർ സിസ്റ്റർ ശാലിനി എസ്ഐസി, പ്രസിഡന്റ് സ്മിത സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ലൗലി രാജൻ, സെക്രട്ടറി അനു രാജൻ, ജോയിന്റ് സെക്രട്ടറി ലിജോ ബിനു, ട്രഷറർ അന്നമ്മ ചാക്കോ, സിൻഡിക്കറ്റ് അംഗങ്ങളായ സൂസമ്മ ഫിലിപ്പ്, മേഴ്സി ജോർജ്, ഷാലു ഡേവിഡ് എന്നിവർ നേതൃത്വം നൽകി.