x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

300 ക​മു​കി​ൻ തൈ​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പിച്ചു


Published: July 5, 2026 03:00 AM IST | Updated: July 5, 2026 03:00 AM IST

തി​രു​മേ​നി​യി​ൽ മ​രു​തും​പാ​ടി​യി​ലെ ടോ​ജി ജോ​ർ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ക​മു​കി​ൻ തൈ​ക​ൾ കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച നിലയിൽ.

ചെ​റു​പു​ഴ: തി​രു​മേ​നി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ 300 ക​മു​കി​ൻ തൈ​ക​ൾ ന​ശി​പ്പി​ച്ചു. മ​രു​തും​പാ​ടി​യി​ലെ ടോ​ജി ജോ​ർ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ക​മു​കി​ൻ തൈ​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്.

600 ഓ​ളം ക​മു​കി​ൻ തൈ​ക​ളി​ൽ പ​കു​തി​യെ​ണ്ണ​വും ന​ശി​പ്പി​ച്ചു​വെ​ന്ന് ടോ​ജി ജോ​ർ​ജ് പ​റ​ഞ്ഞു. പ​ന്നി​ശ​ല്യം ഭ​യ​ന്ന് ക​മു​കി​ൻ തൈ​ക​ളെ സം​ര​ക്ഷി​ക്കാ​ൻ പി​വി​സി പൈ​പ്പ് കൊ​ണ്ട് ക​ട​ഭാ​ഗം മ​റ​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ന​ശി​പ്പി​ച്ച​ത്. ചെ​റു​പു​ഴ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. വി​ള ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ​വും ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Nattuvishesham District news

Recent News

Corehub Up