x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പിതാവ് അ​റ​സ്റ്റി​ൽ


Published: July 5, 2026 04:06 AM IST | Updated: July 5, 2026 04:06 AM IST

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പിതാവ്‍ അ​റ​സ്റ്റി​ൽ. സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സ​ലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​മ്മ​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് പി​താ​വ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി.

അ​ടൂ​ർ സ്വ​ദേ​ശി​യാ​യ 47 കാ​ര​നാ​യ പി​താ​വി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ലം ജി​ല്ല​യി​ലെ സ്‌​കൂ​ളി​ലാ​ണ് പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന​ത്.
കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത കേ​സ് അ​ടൂ​ർ പോ​ലീ​സി​ലേ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി പി​താ​വി​നും അ​മ്മ​യ്ക്കു​മൊ​പ്പം വി​ദേ​ശ​ത്താ​യി​രു​ന്നു താ​മ​സം. 2020ൽ ​വി​ദേ​ശ​ത്തു​വ​ച്ചാ​ണ് അ​മ്മ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ന്ന​ത്. അ​മ്മ​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം വി​ദേ​ശ​ത്തു​വ​ച്ചു പി​താ​വ് പീ​ഡി​പ്പി​ച്ച​താ​യി കു​ട്ടി ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ കൗ​ണ്‍​സ​ലിം​ഗി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

പീ​ഡ​നം ന​ട​ക്കു​മ്പോ​ൾ കു​ട്ടി എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും പി​താ​വ് പീ​ഡി​പ്പി​ച്ച​താ​യും പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വ​രം പോ​ലീ​സി​ലും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up