x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നു‌ണ്ടെന്ന് ഉ​റ​പ്പാ​ക്ക​ണം: ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത


Published: July 5, 2026 04:08 AM IST | Updated: July 5, 2026 04:08 AM IST

കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് ബാ​ക്ക്‌​വേ​ർ​ഡ് ക്ലാ​സ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് നാ​ഷ​ണ​ൽ മൈ​നോ​റി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഫ

തി​രു​വ​ല്ല: സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത.

കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളാ സ്റ്റേ​റ്റ് ബാ​ക്ക്‌​വേ​ർ​ഡ് ക്ലാ​സ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് നാ​ഷ​ണ​ൽ മൈ​നോ​റി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന സ​ഹാ​യ പ​ദ്ധ​തി​യാ​യ കൈ​ത്താ​ങ്ങി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല ബി​ലി​വേ​ഴ്സ് യൂ​ത്ത് സെ​ന്‍റ​റി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത. എ​ല്ലാ​വ​ർ​ക്കും ആ​വ​ശ്യ​മാ​യ​ത് ഉ​ണ്ടെ​ന്നും അ​ത് ആ​വ​ശ്യ​ക്കാ​രി​ൽ എ​ത്തി​ക്കു​ന്ന​

തി​ൽ ഉ​ണ്ടാ​കു​ന്ന പാ​ളി​ച്ച നി​മി​ത്ത​മാ​ണ് സ​മൂ​ഹ​ത്തി​ലെ പ്ര​യാ​സ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ർ സാ​മു​വേ​ൽ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത,

ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മേ​ജ​ർ ബാ​ബു പൗ​ലോ​സ്, കെ ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, കെ​എ​സ്ബി​സി​ഡി​സി ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ബു എ​സ്., ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഷാ​ജി എ​സ്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജ​ർ​മാ​രാ​യ ല​ത കെ.​ജെ., അ​ഞ്ജ​ലി എ., ​ഷ​മീ​ർ എ​സ്. എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സ്കീ​മു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷാ​ഫോ​മു​ക​ളും വി​ത​ര​ണം ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up