x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​മ്പ​ല്ലൂ​ര്‍ ഫ്ലൈ​ഓ​വ​ര്‍ തു​റ​ന്ന​തി​നു​ പി​റ​കെ അ​പ​ക​ടം


Published: July 5, 2026 05:39 AM IST | Updated: July 5, 2026 05:39 AM IST

ദേ​ശീ​യ​പാ​ത​യി​ല്‍ ആ​മ്പ​ല്ലൂ​ര്‍ ഫ്ലൈ ​ഓ​വ​റി​ല്‍ അ​പ​ക​ട​കര​മാ​യ രീ​തി​യി​ല്‍ റോ​ഡ് ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്നു.

ആ​മ്പ​ല്ലൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ ആ​മ്പ​ല്ലൂ​ര്‍ ഫ്ലൈ​ഓ​വ​ര്‍ താ​ത്കാ​ലി​ക​മാ​യി തു​റ​ന്ന​തി​നു​പി​റ​കെ അ​പ​ക​ടം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്. കോ​ടാ​ലി സ്വ​ദേ​ശി പു​ളി​യാ​നി​പ്പ​റ​മ്പി​ല്‍ അ​ജീ​ഷി​നാ​ണു പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. കൈ​കാ​ലു​ക​ള്‍​ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റ അ​ജീ​ഷ് കൊ​ട​ക​ര ശാ​ന്തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൂ​ര്‍​ക്ക​നി​ക്ക​ര​യി​ല്‍ ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ന​ട​ത്തു​ന്ന അ​ജീ​ഷ് രാ​ത്രി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​മ്പ​ല്ലൂ​ര്‍ സെ​ന്‍റ​റി​ലെ മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ വ​രു​ന്ന​തി​നി​ടെ റോ​ഡി​ലെ നി​ര​പ്പി​ല്ലാ​ത്ത ടാ​റിം​ഗി​ല്‍​ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യു​ള്ള സ​മ​യ​മാ​യ​തി​നാ​ല്‍ റോ​ഡി​ലെ പെ​ട്ടെ​ന്നു​ള്ള ഉ​യ​ര്‍​ച്ച കാ​ണാ​നാ​യി​ല്ലെ​ന്ന് അ​ജീ​ഷ് പ​റ​യു​ന്നു. റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ അ​ജീ​ഷി​നെ ആ​ദ്യം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​ച്ച​ത്. ആ ​സ​മ​യം അ​വി​ടെ മ​റ്റൊ​രാ​ളും ഇ​തേ​സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് എ​ത്തി​യി​രു​ന്ന​താ​യി അ​ജീ​ഷ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ടി​പ്പാ​ത​യ്ക്കു മു​ക​ളി​ലെ ഫ്ലൈ ​ഓ​വ​ര്‍ താ​ത്കാ​ലി​ക​മാ​യി തു​റ​ന്ന​ത്. അ​തോ​ടെ അ​തു​വ​രെ സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ പോ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​ല്ലാം പാ​ല​ത്തി​ല്‍​ക​യ​റി പു​തു​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​ത്തു​ട​ങ്ങി​യി​രു​ന്നു. റോ​ഡി​ലെ പെ​ട്ടെ​ന്നു​ള്ള ഉ​യ​ര്‍​ച്ച​യും താ​ഴ്ച​യും വാ​ഹ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടാ​ത്ത​ത് തു​ട​ര്‍​ന്നും അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യേ​ക്കാം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ര​ണ്ട് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും ഇ​തു​വ​രെ റോ​ഡി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ന്ന​തി​നോ ടാ​റി​ട്ട ഭാ​ഗം നി​ര​പ്പാ​ക്കു​ന്ന​തി​നോ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

Tags : Nattuvishesham District news

Recent News

Corehub Up