x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ്


Published: July 5, 2026 04:10 AM IST | Updated: July 5, 2026 04:10 AM IST

പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ഏ​ർ​പ്പെ​ടു​ത്തി​യ മെ​റിറ്റ് അ​വാ​ർ​ഡ് സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം പു​തു ത​ല​മു​റ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ഏ​ർ​പ്പെ​ടു​ത്തി​യ മെ​റി​റ്റ് അ​വാ​ർ​ഡ് അ​നു​മോ​ദ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ. ജെ​ൻ​സി വി​ഭാ​ഗ​ത്തെ അ​ഡ്ര​സ് ചെ​യ്യു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും, അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഷാ​നി​മോ​ൾ പ​റ​ഞ്ഞു.

കേ​ര​ളം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി ല​ഹ​രി ഉ​പ​യോ​ഗ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​യാ​ണെ​ന്നും ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​റ​ഞ്ഞു. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യാ​ണ് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യെ​ന്നും നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ബി​ൻ വ​ർ​ക്കി കോ​ടി​യാ​ട്ട് എം​എ​ൽ​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ സേ​വ​നം ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ ഏ​ബ​ൽ റെ​നി ത​യാ​റാ​ക്കി​യ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ച​ട​ങ്ങി​ൽ​വ​ച്ച് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ പ​രി​ച​യ​പ്പെ​ടു​ത്തി.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​ജി.​വി. ഹ​രി,ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ‌സി​ന്ധു അ​നി​ൽ, പി. ​മോ​ഹ​ൻ​രാ​ജ്, അ​മ്പി​ളി ഭാ​സ്ക​ർ, ഡോ. ​മോ​ഹ​ൻ റോ​യ്, നീ​തു മാ​മ​ൻ കൊ​ണ്ടൂ​ർ‌, റോ​ജി പോ​ൾ ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൈ​യ​ടി നേ​ടി ഹ​രി​ശ​ങ്ക​റും ശ്രാ​വ​ണും

ജീ​വാം​ശ​മാ​യ് താ​നേ നീ​യെ​ന്നി​ൽ കാ​ല​ങ്ങ​ൾ മു​ന്നേ വ​ന്നൂ... എ​ന്നു തു​ട​ങ്ങു​ന്ന ഹി​റ്റ് ഗാ​നം ഗാ​യ​ക​നൊ​പ്പം പാ​ടാ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ലൈ​റ്റ് മ്യൂ​സി​ക്കി​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ശ്രാ​വ​ൺ. പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ശ്രാ​വ​ൺ എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്ത​വേ​യാ​ണ് അ​വി​ചാ​രി​ത​മാ​യി അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ഹ​രി​ശ​ങ്ക​റി​നൊ​പ്പം ഗാ​നം ആ​ല​പി​ക്കാ​നാ​യി ക്ഷ​ണി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് ഗാ​നം ആ​ല​പി​ക്കു​ക​യാ​യി​രു​ന്നു. ഗാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 1200ൽ 1200 ​നേ​ടി​യ ഗാ​യ​ക​നാ​ണെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ അ​റി​യി​ച്ച​തോ​ടെ വ​ലി​യ ക​ര​ഘോ​ഷ​മാ​ണ് ല​ഭി​ച്ച​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up