x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡ​യ​ഗ്നോ​സ്റ്റി​ക് ബ്ലോ​ക്ക് തു​റ​ന്നു​കൊ​ടു​ത്തി​ല്ല


Published: July 5, 2026 04:13 AM IST | Updated: July 5, 2026 04:13 AM IST

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡ​യ​ഗ്‌​നോ​സ്റ്റി​ക് ബ്ലോ​ക്ക്.

അ​ടൂ​ർ: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡ​യ​ഗ്‌​നോ​സ്റ്റി​ക് ബ്ലോ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ഡ​യ​ഗ്നോ​സ്റ്റി​ക് ബ്ലോ​ക്കി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​തേ​വ​രെ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി.

ഡ​യ​ഗ്‌​നോ​സ്റ്റി​ക് ബ്ലോ​ക്കി​ൽ പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ ഫ​യ​ർ സേ​ഫ്റ്റി​ക്കു​ള്ള എ​ൻ​ഒ​സി​യും ല​ഭി​ച്ചി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ ചി​ല നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​പ്പോ​ഴും ബാ​ക്കി​യു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യ​യും ഒ​ന്നാം നി​ല​യി​ൽ ദ​ന്ത​ൽ ഒ​പി, പി​പി യൂ​ണി​റ്റ്, ലാ​ബ്, എ​ക്സ്-​റേ യൂ​ണി​റ്റ്, ഐ​സി​ടി​സി യൂ​ണി​റ്റ് എ​ന്നി​വ​യും ക്ര​മീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി. ര​ണ്ടാം നി​ല​യി​ൽ മെ​ഡി​ക്ക​ൽ റി​ക്കാ​ർ​ഡ്സ് വി​ഭാ​ഗം, ലൈ​ബ്ര​റി, ബ്ല​ഡ് സ്റ്റോ​റേ​ജ് ഏ​രി​യ, അ​ഡോ​ള​സ​ന്‍റ് ക്ലി​നി​ക് എ​ന്നി​വ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഡ​യ​ഗ്‌​നോ​സ്റ്റി​ക് ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up