x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ


Published: July 5, 2026 04:04 AM IST | Updated: July 5, 2026 04:04 AM IST

തി​രു​വ​ല്ല‌: തി​രു​വ​ല്ല സ്റ്റേ​ഷ​ൻ പ​രി​ധിയിൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​യ ര​ണ്ടു മോ​ഷ്ടാ​ക്ക​ളെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​നം മാ​മ്മൂ​ട് പ​ള്ളി​ക്കാ​മ​റ്റം വീ​ട്ടി​ൽ ജി​തി​ൻ മോ​ഹ​ൻ (25), തി​രു​വ​ല്ല സ്വ​ദേ​ശി ഓ​ലി​ക്ക​ര വീ​ട്ടി​ൽ അ​ന​ന്തു സ​തീ​ഷ് (21) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തി​രു​വ​ല്ല ക​വി​യൂ​ർ ഞാ​ലി​ഭാ​ഗം ചേ​റ്റു​മ​ഠം വീ​ട്ടി​ൽ ക​ഴി​ഞ്ഞ മാ​സം 26ന് ​രാ​ത്രി​യാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ, 13 ഓ​ട്ടു​വി​ള​ക്ക്, സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ൾ, വി​ല​കൂ​ടി​യ വ​സ്ത്ര​ങ്ങ​ൾ, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി ര​ണ്ടു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത തി​രു​വ​ല്ല പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും ദി​വ​സ​ങ്ങ​ളാ​യി ഇ​വ​രെ അ​ന്വേ​ഷി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്നു. ര​ഹ​സ്യ​മാ​യി ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​ന്ന തി​രു​വ​ല്ല​യി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​യ്ക്ക​ച്ചി​റ ഭാ​ഗ​ത്ത് ഇ​വ​രു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കൈ​മാ​റി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തി​രു​വ​ല്ല ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ കെ‌,​എ​സ്. സു​ജി​ത്, എ​സ്ഐ വി. ​ഷ്ണു‌, എ​സ്‌​സി​പി​ഒ ജു​ബി ത​മ്പി, സി​പി​ഒ​മാ​രാ​യ അ​നി​ൽ, സ​ന​ൽ കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up