അന്തർദേശീയ സഹകരണ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം റാന്നിയിൽ പഴകുളം മധു എംഎൽഎ നിർവഹിക്കുന്നു.
റാന്നി: സഹകരണമേഖല പലവിധത്തിലുള്ള പ്രതിസന്ധികളെ അഭിമുഖികരിക്കുന്നതായി പഴകുളം മധു എംഎൽഎ. അന്തർദേശീയ സഹകരണ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം റാന്നിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെയും സഹകാരികളുടെയും വിശ്വാസ്യത കുറയുകയും നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും അതിജീവിക്കാൻ രാഷ്ട്രീയത്തിനും മറ്റും അതീതമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് പോംവഴിയെന്നും പഴകുളം മധു പറഞ്ഞു.
ജീവനക്കാരും ഭരണസമിതി അംഗങ്ങളും അതിനു നേതൃത്വം നല്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനപൂർണമായ ഒരു ലോകത്തിനായി സഹകരണ പ്രസ്ഥാനങ്ങൾ എന്ന ഈ വർഷത്തെ പ്രമേയത്തിൽ ഡോ. ആന്റണി ജോസഫ് കല്ലംപള്ളി ചർച്ച നയിച്ചു. സഹകരണ സർക്കിൾ യൂണിയൻ അംഗം ബെന്നി പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു.
സർക്കിൾ യൂണിയൻ അംഗങ്ങളായ ഉണ്ണി പ്ലാച്ചേരി, മിഥുൻ മോഹൻ, ടി.ജി. ഷാജി, സജീബ് ഖാൻ , ദീപാ മോൾ, സംഘം പ്രസിഡന്റുമാരായ ടി.കെ. സാജു, കെ.വി. ലാൽ . സിറിയക് തോമസ്, റെജി കെ. സഖറിയ, ജേക്കബ് മാത്യു, എൻ. പ്രകാശ് കുമാർ , പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ,
ബ്ളോക്ക് അംഗം മേഴ്സി പാണ്ടിയത്ത്, അസിസ്റ്റന്റ് ഡയറക്ടർ സജിമോൾ, അസിസ്റ്റന്റ് രജിസ്ട്രാർ പി. അബ്ദുൾ കരിം എന്നിവർ പ്രസംഗിച്ചു. സർക്കിൾ യുണിയൻ അംഗം റോബിൻ കെ. തോമസ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.