x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


Published: July 5, 2026 04:11 AM IST | Updated: July 5, 2026 04:11 AM IST

ക​ള​ക്‌​ട​റേ​റ്റ് ഗ​വി ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സം​സാ​രി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: സ്കൂ​ളു​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​ഴ​ഞ്ചേ​രി​യി​ൽ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രും. രോ​ഗാ​ണു കു​ട്ടി​ക​ളി​ലൂ​ടെ​യാ​ണ് വേ​ഗം പ​ട​രു​ന്ന​ത്. കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ​വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴി​ന് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി ബോ​ധ​വ​ത്ക​ര​ണ ദി​നം ആ​ച​രി​ക്കും.

ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച എ​ഴി​ക്കാ​ട് ഉ​ന്ന​തി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. പ​ക​ർ​ച്ച​വ്യാ​ധി കൂ​ടു​ത​ലാ​യു​ള്ള കോ​ന്നി​യി​ലെ തേ​ക്കു​തോ​ട്, ത​ണ്ണി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. വ​നാ​തി​ർ​ത്തി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കും. കി​ണ​റു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തും. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. എ​ല്ലാ ആ​ഴ്ച​യി​ലും ജി​ല്ല​യി​ലെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, സി.​വി. ശാ​ന്ത​കു​മാ​ർ, കെ.​യു. ജ​നീ​ഷ് കു​മാ​ർ, അ​ബി​ൻ വ​ർ​ക്കി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up