ആലത്തൂർ: ഡിവൈഎഫ്ഐ ജില്ലാസമ്മേളനത്തിനു ആലത്തൂരിൽ തുടക്കമായി. പൊതുസമ്മേളന വേദിയായ ആലത്തൂർ ദേശീയ മൈതാനിയിൽ സംഘാടക സമിതി ചെയർമാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ വി. പൊന്നുക്കുട്ടൻ പതാക ഉയർത്തി.
വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ കൊടിമര, ദീപശിഖ ജാഥയ്ക്കു സ്വീകരണം നൽകി. സിപിഎം ജില്ലാകമ്മിറ്റിഅംഗം കെ.ഡി. പ്രസേനൻ കൊടിമരവും ഏരിയാ സെക്രട്ടറി സി. ഭവദാസൻ പതാകയും സിപിഎം ജില്ലാകമ്മിറ്റിഅംഗം ടി. കണ്ണൻ ദീപശിഖയും ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീൻ, പ്രസിഡന്റ് ആർ. ജയദേവൻ, ട്രഷറർ എം. രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. രതീഷ്, ഷക്കീർ, പി.കെ. ഷിബി കൃഷ്ണ, പി.എം. ആർഷോ, എ.കെ. ഷാനിബ് എന്നിവർ പങ്കെടുത്തു.
ഇന്നു രാവിലെ തരൂർ പാറക്കൽപറമ്പ് പിപിഎം ഹാളിൽ നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
നാളെ വൈകുന്നേരം യുവജനറാലിയും ദേശീയമൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനവും സിപിഎം കേന്ദ്രകമ്മിറ്റിഅംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 4.4 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 298 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
Tags : DYFI district conference Nattuvishesham Districte news