വൈദ്യുതിസുരക്ഷാ ബോധവത്കരണ സെമിനാർ പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജേഷ് പി. ഗോപി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സേഫ്റ്റി കൗണ്‍സിൽ ഓഫ് കേരള പാലക്കാട് കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റുമായി സഹകരിച്ച് ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വൈദ്യുതി സുരക്ഷാ ബോധവത്കരണ സെമിനാർ നടത്തി.
സേഫ്റ്റി കൗണ്‍സിൽ ഓഫ് കേരള ചെയർമാൻ കെ.വി. ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജേഷ് പി. ഗോപി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി. നൗഫൽ, റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇബി വി. സെൽവരാജ്, സേഫ്റ്റി കണ്‍സൾട്ടന്റ് ആർ. കാർത്തികേയൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. കൗണ്‍സിൽ സെക്രട്ടറി സെബാസ്റ്റ്യൻ സി. ജോസഫ്, വൈസ് ചെയർമാൻ പി. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District news