സ്വിച്ച് ഓണ്‍ കര്‍മം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കുന്നു.
കാവുമന്ദം: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, കേരള പവര്‍ ബോര്‍ഡ് ഓഫിസേഴ്സ് ഫെഡറേഷന് എന്നിവ സംയുക്തമായി തയ്യില്‍ ഊരിലെ നാല് വീടുകളില്‍ വൈദ്യുതി എത്തിച്ചു.
കഴിഞ്ഞ മാസം തരിയോട് എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ഈ വീട്ടുകാരുടെ ദുരവസ്ഥ വാര്‍ഡ് അംഗം സി.ജി. ഷിബു കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മന്ത്രി മുഖേന വിവരം അറിഞ്ഞ സംഘടനകള്‍ നാലു വീടുകളുടെയും വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയും അപേക്ഷകള്‍ തയാറാക്കി നല്‍കിയും കണക്ഷന് ലഭ്യമാക്കുകയായിരുന്നു. വൈദ്യുതീകരണത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മം മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, വാര്‍ഡ് മെംബര്‍മാരായ സി.ജി. ഷിബു, ഷാജി, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.എം. ജംഹര്‍, പവര്‍ ബോര്‍ഡ് ഓഫിസേഴ്സ് ഫെഡറേഷന് ജില്ലാ സെക്രട്ടറി എല്‍ദോ ഫിലിപ്പ് കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എം.എം. ബോബിന് എന്നിവര്‍ പ്രസംഗിച്ചു. ഊരിലെ എല്ലാ കുടുംബങ്ങള്‍ക്കും സംഘടനകളുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു.