x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് സൗ​ഹാ​ർ​ദ​പ​ര​മാ​യി പെ​രു​മാ​റ​ണ​മെ​ന്നു വൈ​ദ്യു​തി മ​ന്ത്രി

വെബ് ഡെസ്ക്
Published: July 14, 2026 03:46 AM IST | Updated: July 14, 2026 03:46 AM IST

വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ.

തൃ​ശൂ​ർ: പ​രാ​തി​യു​മാ​യി ഫോ​ണി​ലോ നേ​രി​ട്ടോ ബ​ന്ധ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു സൗ​ഹാ​ർ​ദ​പ​ര​മാ​യി പെ​രു​മാ​റാ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​ർ​ദ​ശി​ച്ചു. ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​ദ്യു​തി ത​ട​സം ജ​ന​ങ്ങ​ളെ കൃ​ത്യ​സ​മ​യ​ത്ത് അ​റി​യി​ക്കാ​ൻ സെ​ക്‌​ഷ​ൻ പ​രി​ധി​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ സ​ജീ​വ​മാ​ക്ക​ണം. ഫോ​ൺ കോ​ളു​ക​ളോ​ടു പ്ര​തി​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​ത്. വൈ​ദ്യു​തി ത​ട​സം സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. വൈ​ദ്യു​തി സു​ര​ക്ഷാ​ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്ക​ണം. വൈ​ദ്യു​തി ഉ​ത്പാ​ദ​ന, വി​ത​ര​ണ, പ്ര​സ​ര​ണ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മി​തി​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രെ​യും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ വി​ളി​ക്കാ​ൻ എം​എ​ൽ​എ​മാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. എം​എ​ൽ​എ ചെ​യ​ർ​പേ​ഴ്സ​ണും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​ൺ​വീ​ന​റു​മാ​യ സ​മി​തി മ​ണ്ഡ​ല​ത​ല​ത്തി​ലെ പ്ര​വൃ​ത്തി​ക​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്ത​ണം. പെ​രി​ങ്ങ​ൽ​ക്കു​ത്തി​ലും ഷോ​ള​യാ​റി​ലും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ന​വീ​ക​രി​ച്ച് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ വ​നം​വ​കു​പ്പു​മാ​യി കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ന​ട​ത്ത​ണം. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി തു​ട​ങ്ങി മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പ​നം ആ​വ​ശ്യ​മു​ള്ള പ്ര​വൃ​ത്തി​ക​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

 

പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം: എം​എ​ൽ​എ​മാ​ർ

സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ത​യാ​റാ​കു​ന്നു​ണ്ടെ​ങ്കി​ലും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ കു​റ​വു​മൂ​ലം കെ​എ​സ്ഇ​ബി​യി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി എം​എ​ൽ​എ​മാ​ർ ഉ​ന്ന​യി​ച്ചു.

ആ​യി​ര​ത്തി​ല​ധി​കം പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​വ ആ​റു​മാ​സ​ത്തി​ന​കം സ്ഥാ​പി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തോ​ടെ സോ​ളാ​ർ പാ​ന​ലു​ക​ൾ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ശേ​ഷി വ​ർ​ധി​ക്കും. അ​തി​ര​പ്പി​ള്ളി കേ​ന്ദ്രീ​ക​രി​ച്ചു പു​തി​യ സ​ബ് റീ​ജ​ണ​ൽ ഓ​ഫീ​സ് വ​ന്നാ​ൽ മ​ല​ക്ക​പ്പാ​റ​യി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. കെ​എ​സ്ഇ​ബി​യു​ടെ നി​ല​വി​ലു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ​ൽ​എ​മാ​രാ​യ രാ​ജ​ൻ ജെ.​പ​ല്ല​ൻ, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, കെ. ​രാ​ജ​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, എ​ൻ.​കെ. അ​ക്ബ​ർ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, യു.​ആ​ർ. പ്ര​ദീ​പ്, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, കെ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ര്‍ എം.​പി. രാ​ജ​ന്‍, ചീ​ഫ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ കെ. ​ദി​നേ​ഷ്, ഷാ​ജി സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Electricity

Recent News

Corehub Up