പുല്ലാട് ടൗണില് അപകടഭീഷണിയായ വൈദ്യുതപോസ്റ്റ്.
പുല്ലാട്: തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില് കോയിപ്രം പഞ്ചായത്ത് ഓഫീസിനു മുന്നില് റോഡിനോടു ചേര്ന്ന് സ്ഥാപിച്ചിരിക്കുന്ന കെഎസ്ഇബിയുടെ ഇരുമ്പ് പോസ്റ്റ് വാഹനയാത്രക്കാര്ക്കും കാല്നടയാത്രക്കാര്ക്കും അപകടഭീഷണിയാകുന്നു.
പഞ്ചായത്ത് ഓഫീസിനു സമീപം നിരവധി സര്ക്കാര് ഓഫീസുകള് പ്രവര്ത്തിക്കുന്നതിനാല് പ്രതിദിനം ധാരാളം ആളുകളാണ് കാല്നടയായും വാഹനങ്ങളിലും എത്തുന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു.