കർക്കടകമാസാചരണത്തിന്റെ ഭാഗമായി പെരിഞ്ഞനം മുമ്പുവീട്ടിൽ വിശ്വനാഥപുരം ശ്രീഭഗവതി ക്ഷേത്രത്തിൽ നടത്തിയ ആനയൂട്ട്.
പെരിഞ്ഞനം: കർക്കടകമാസാചരണത്തിന്റെ ഭാഗമായി പെരിഞ്ഞനം മുമ്പുവീട്ടിൽ വിശ്വനാഥപുരം ശ്രീഭഗവതി ക്ഷേത്രത്തിൽ നടത്തിയ ആനയൂട്ട് ഭക്തിസാന്ദ്രമായി. ക്ഷേത്രാങ്കണത്തിൽ നടന്ന ആനയൂട്ടിൽ ഏഴ് ഗജവീരന്മാർ അണിനിരന്നു. ആനയൂട്ടിന്റെ ഭാഗമായി ഗജപൂജയും ഗണപതിഹോമവും നടന്നു.
നിരവധി ഭക്തരാണ് ആനയൂട്ട് ചടങ്ങിൽ പങ്കെടുത്തത് ക്ഷേത്രം രക്ഷാധികാരി എം.കെ.സത്യനാഥൻ മാസ്റ്റർ, സെക്രട്ടറി എം.ആർ. രഞ്ജിത്ത്, എം.എസ്.സനീഷ്, എം.പി. രഘുനാഥ്, എം.കെ.മുരളീധരൻ, എം.കെ. സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham District News