ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്ഐസി ഉദ്ഘാടനം ചെയ്യുന്നു.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സ്കൂൾതല ക്യാമ്പ് "എലവേറ്റ്സ് 2026' ന് തുടക്കമായി. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന സമ്മേളനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്ഐസി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. അധ്യാപിക സിസ്റ്റർ സുധർമ എസ്ഐസി, സ്റ്റാഫ് സെക്രട്ടറി കെ. സ്മിത, ഗൈഡ് ക്യാപ്റ്റൻ പി. ഗ്ലാഡിസ് എന്നിവർ പ്രസംഗിച്ചു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികളുടെ വ്യക്തിത്വവികസനം, നേതൃത്വപാടവം, അച്ചടക്കം, സാമൂഹിക പ്രതിബദ്ധത, സേവനമനോഭാവം എന്നിവ വളർത്തുന്നതിനായി വിവിധ പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Tags :