x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​യ​രെ ഉ​ന്ന​തി: ജ​ന​കീ​യ പ​ദ്ധ​തി​യു​മാ​യി വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ


Published: June 21, 2026 05:06 AM IST | Updated: June 21, 2026 05:06 AM IST

കോ​ല​ഞ്ചേ​രി: കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ട്ടി​ക​ജാ​തി​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് കേ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ജ​ന​കീ​യ പ​ദ്ധ​തി​യു​മാ​യി വി.​പി. സ​ജീ​ന്ദ്ര​ന്‍ എം​എ​ല്‍​എ. ഉ​യ​രെ ഉ​ന്ന​തി എ​ന്ന പ​ദ്ധ​തി​ക്ക് ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഐ​രാ​പു​രം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ തു​ട​ക്ക​മാ​കും.

വ​ര്‍​ഷ​ങ്ങ​ളാ​യി വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യി​ട്ടും പ​രി​ഹാ​രം കാ​ണാ​തെ കി​ട​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​രെ ഓ​ഫീ​സു​ക​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ന്ന​തി​നു പ​ക​രം, അ​വ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് ജ​ന​പ്ര​തി​നി​ധി നേ​രി​ട്ട് എ​ത്തു​ന്ന രീ​തി​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത.

പ​ട്ട​യം, ചി​കി​ത്സാ സ​ഹാ​യം, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ഉ​പ​രി​പ​ഠ​നം, വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, സാ​മൂ​ഹി​ക സു​ര​ക്ഷാ ആ​നു​കൂ​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ പ​രാ​തി​ക​ളും നേ​രി​ട്ട് സ്വീ​ക​രി​ക്കും. എം​എ​ല്‍​എ ഓ​ഫീ​സി​ലെ ഹെ​ല്‍​പ് ഡെ​സ്‌​കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഏ​കോ​പ​നം ന​ട​ത്തി പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കും.

ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് മു​ന്നി​ല്‍ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up