വടക്കഞ്ചേരി: പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി ടൗണിലെയും പരിസരപ്രദേശങ്ങളിലും ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 6.5 കിലോ നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തു.
സ്ഥാപനങ്ങൾക്കു 13,000 രൂപ പിഴ അടക്കുന്നതിനുള്ള നോട്ടീസ് നൽകിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു. പരിസരം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങൾ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാത്ത സ്ഥാപനങ്ങൾ, ഭക്ഷ്യപാക്കറ്റുകളിൽ കാലഹരണ തീയതി രേഖപ്പെടുത്താതെ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, ലൈസൻസെടുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പുകയില നിരോധിത ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങൾ എന്നിവർക്ക് മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ഉമ്മർഫാറൂഖ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ജി. രാജഗോപാൽ, പി.എൽ. ജീജ, സെക്്ഷൻ ക്ലാർക്ക് വിപിൻ എന്നിവർ നേതൃത്വം നൽകി.
Tags : shops Nattuvishesham District news