x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തും: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: June 22, 2026 05:33 AM IST | Updated: June 22, 2026 05:33 AM IST

ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ന്നമം​ഗ​ലം ഗ​വ. ഹൈ​സ്‌​കൂ​ളി​ൽ എം​എ​ൽ​എ എം.​എ. റ​സാ​ഖ് മാ​സ്റ്റ​റി​ൽ നി​ന്നു ജ്വാ​ല സ്വീ​ക​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല നിർവ

ഓ​പ്പറേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു

കു​ന്ന​മം​ഗ​ലം: അ​ന്താ​രാ​ഷ്‌​ട്ര മ​യ​ക്കു​മ​രു​ന്ന് ലോ​ബി കേ​ര​ള​ത്തി​ല്‍ പി​ടി​മു​റു​ക്കു​ക​യും കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​ക​ളാ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​തി​നെ​തി​രേ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

ല​ഹ​രി​ക്കെ​തി​രാ​യ "ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​ക്കോ ഹ​ണ്ട്' പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കു​ന്ന​മം​ഗ​ല​ത്ത് നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രാ​യ വ​ലി​യ പോ​രാ​ട്ട​മാ​ണ് ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം കാ​ര​ണം മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല​യ​ക്കു​ന്ന​ത് പോ​ലും ഭ​യ​ത്തോ​ടെ​യാ​ണ്. പു​തി​യ കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത പു​തി​യ ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം.

സ​ജീ​വ​മാ​യ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യെ ത​ക​ര്‍​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ സേ​ന​ക്ക് മാ​ത്ര​മേ സാ​ധി​ക്കൂ. അ​വ​രു​ടെ വേ​ര​റു​ക്കാ​ന്‍ ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ല​ഹ​രി​ക്കെ​തി​രാ​യ ദീ​പ​ശി​ഖ മ​ന്ത്രി എം.​എ. റ​സാ​ഖ് മാ​സ്റ്റ​ര്‍ എം​എ​ല്‍​എ​ക്ക് കൈ​മാ​റി. എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ന്‍​എം​എം​എ​സ് വി​ജ​യി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം, ല​ഹ​രി​ക്കെ​തി​രാ​യ വ​ണ്‍ മി​ല്യ​ണ്‍ ഗോ​ള്‍ കാ​മ്പ​യി​നി​ന്‍റെ​യും എ​ജ്യൂ കാ​ര്‍​ണി​വ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

എം.​എ. റ​സാ​ഖ് മാ​സ്റ്റ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എം.​കെ. രാ​ഘ​വ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ, കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഫ​സീ​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. സം​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പ​ട​നി​ലം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സീ​ന അ​ശോ​ക​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ വി. ​അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up