x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ട്ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ നു​ള്ളി​പ്പാ​ടി​യി​ൽ എ​ൻ​ട്രി പോ​യി​ന്‍റി​ന് നി​ർ​ദേ​ശം


Published: June 21, 2026 02:27 AM IST | Updated: June 21, 2026 02:27 AM IST

കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ൽ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലും വി​ദ്യാ​ന​ഗ​ർ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ നു​ള്ളി​പ്പാ​ടി​യി​ൽ പു​തി​യ എ​ൻ​ട്രി പോ​യി​ന്‍റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ടു വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ഹി​ന സ​ലി​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നു​ള്ളി​പ്പാ​ടി​യി​ൽ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള സ​ർ​വീ​സ് റോ​ഡി​നെ പ്ര​ധാ​ന പാ​ത​യു​ടെ ലെ​വ​ലി​ലേ​ക്ക് ഉ​യ​ർ​ത്തി എ​ൻ​ട്രി പോ​യി​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​വും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ചൗ​ക്കി​യി​ലെ അ​ടി​പ്പാ​ത​യ്ക്കും വി​ദ്യാ​ന​ഗ​റി​നു​മി​ട​യി​ൽ ഏ​ക​ദേ​ശം എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മ​റ്റൊ​രു പ്ര​വേ​ശ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ കാ​സ​ർ​ഗോ​ഡ് ടൗ​ൺ വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​താ​ണ് ബ​സ്‌​സ്റ്റാ​ൻ​ഡ് മു​ത​ൽ ക​ള​ക്ട​റേ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ദി​വ​സേ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടും ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ ശി​പാ​ർ​ശ​യും ഉ​ൾ​പ്പെ​ടു​ത്തി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ക​ണ്ണൂ​രി​ലെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കും കേ​ര​ള റീ​ജ​ണ​ൽ ഓ​ഫീ​സ​ർ​ക്കും പ്ര​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​ൻ​ട്രി പോ​യി​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള പാ​ർ​ശ്വ​ഭി​ത്തി​യും ഡ്രെ​യ്നേ​ജ് സം​വി​ധാ​ന​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രും.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ഹ​നീ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ റ​ഹ്മാ​ൻ തൊ​ട്ടാ​ൻ, സ​മീ​ന മു​ജീ​ബ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ) ലി​പു എ​സ്. ലോ​റ​ൻ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ എ​ൻ​എ​ച്ച്) ശ​ശി​കു​മാ​ർ, കാ​സ​ർ​ഗോ​ഡ് ത​ഹ​സി​ൽ​ദാ​ർ ഷ​മി​ൽ ബാ​ബു, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ സ്വ​ത​ന്ത്ര എ​ൻ​ജി​നി​യ​ർ ശ​ങ്ക​ർ ഗ​ണേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ പ്ര​വൃ​ത്തി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​ർ
ക​മ്പ​നി​ക്കു നി​ർ​ദേ​ശം

നീ​ലേ​ശ്വ​രം: മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സ​ർ​വീ​സ് റോ​ഡി​ന്‍റെ​യും ഓ​വു​ചാ​ലു​ക​ളു​ടെ​യും പ്ര​വൃ​ത്തി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ർ​ഡി​ഒ കെ.​ആ​ർ. മ​നോ​ജ് നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന​ലെ ആ​ർ​ഡി​ഒ നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു.

ജൂ​ൺ 22ന​കം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലെ തീ​രു​മാ​നം. ഈ ​കാ​ര്യം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ക​രാ​ർ ക​മ്പ​നി​ക്കെ​തി​രേ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ആ​ർ​ഡി​ഒ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്ര​വൃ​ത്തി ന​ട​ക്കു​ന്ന വേ​ള​യി​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന ക​ടു​ത്ത പൊ​ടി​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ മ​ഴ​യി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ദി​വ​സേ​ന മൂ​ന്നു​നേ​രം വെ​ള്ളം തെ​ളി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ജാ റോ​ഡ് ജം​ഗ്ഷ​നും പോ​ലീ​സ് സ്റ്റേ​ഷ​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് വൈ​ദ്യു​ത തൂ​ണി​നു സ​മീ​പം ഓ​വു​ചാ​ൽ വ​ള​ച്ചു​നി​ർ​മി​ക്കു​ന്ന കാ​ര്യം ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​ർ​ഡി​ഒ​യു​ടെ ശ്ര​ദ്ധ​.

Tags :

Recent News

Corehub Up