x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു... മാ​ലി​ന്യ​വാ​ഹി​നി​ക​ളാ​യി ജ​ല​സ്രോ​ത​സു​ക​ൾ...


Published: June 22, 2026 06:57 AM IST | Updated: June 22, 2026 06:57 AM IST

നേമം: ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യ നേ​മ​ത്തെ ജ​ല​സ്രോ​ത സു​ക​ൾ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​കുന്നു. പാ​പ്പ​നം​കോ​ട്, മേ​ലോംകോ​ട്, ക​രു​മം, എ​സ്റ്റേ​റ്റ്, പൊ​ന്നു​മം​ഗ​ലം, നേ​മം​ വാ​ർ​ഡു​ക​ളി​ലാ​യി ഒ​രു ഡ​സ​നി​ലെ​റെ കു​ള​ങ്ങ​ളാണ് നാശത്തിന്‍റെ വക്കിലുള്ളത്.

ര​ണ്ടാ​ഴ്ച​യാ​യി നേ​മം മേ​ഖ​ല​യി​ൽ വൈ​റ​ൽ പ​നി​ക്കൊ​പ്പം ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​ണ്. നി​ര​വ​ധി പേ​രാ​ണ് നേ​മം ശാ​ന്തി​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന ത്. ​താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ ഒ​പി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി യി​ട്ടു​ണ്ട്. 400 മു​ത​ൽ 500 പേ​രാ​ണ് ഒ​പി​യി​ൽ എ​ത്തു​ന്ന​ത്. പ​നി, ഛർ​ദി, ക​ടു​ത്ത ത​ല​വേ​ദ​ന, ശ​രീ​ര വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് പ​ല​ർ​ക്കും അ​നു​ഭ​വ​പ്പെ​ടു ന്ന​ത്. നേ​മ​ത്തെ കു​ള​ങ്ങ​ൾ പ​ല​തും വൃ​ത്തി​യാ​ക്കി​യി​ട്ട് പ​തി​ന​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി.

കു​ള​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭ​യോ കൗ​ൺ​സി​ല​ർ​മാ രോ ​വേ​ണ്ട​ത്ര താ​ല്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. നേ​മം മേ​ഖ​ല​യി​ൽ നേ​മം ത​ളി​യാ​ദി​ച്ച​പു​രം കു​ളം, കാ​ര​യ്ക്കാ​മ​ണ്ഡ​പം ആ​മീ​ൻ കു​ളം, ന​ന്ത​ൻ​കോ​ട് കു​ളം, തു​രു​ത്തി​യി​ൽ കു​ളം എ​ന്നി​വ മാ​ത്ര​മാ​ണ് ഒ​രു പ​രി​ധി വ​രെ വൃ​ത്തി​യാ​യി കി​ട​ക്കു​ന്ന​ത്. ബാ​ക്കി ഒ​രു ഡ​സ​ന്നി​ലെ​റെ കു​ള​ങ്ങ​ൾ സ​മീ​പ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്
പ​ല​കു​ള​ങ്ങ​ളും പു​ല്ലും ചെ​ടി​ക​ളും കു​റ്റി​ക്കാ​ടു​ക​ളും നി​റ​ഞ്ഞു വെ​ള്ളം​കെ​ട്ടി കൊ​ത​ക് വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കു​ക​യാ​ണ്.

പൂ​ഴി​ക്കു​ന്ന് തെ​ങ്ങു​വി​ള കു​ളം, മ​ട​വി​ള ആ​ല ആ​റ​കു​ളം, പൂ​ഴി​ക്കു​ന്ന് ന​മ്പു വി​ള കു​ളം, പൂ​ഴി​ക്കു​ന്ന് മ​ട​വി​ള​കു​ളം, കോ​ലി​യ​ക്കോ​ട് കൊ​റ​ട്ടി​ക്ക​ര കു​ളം, പാ​പ്പ​നം​കോ​ട് കോ​ണ​ത്തു​കു​ളം, പൊ​ന്നു​മം​ഗ​ലം നെ​ടും​കു​ളം, ക​രു​മം ആ​ര്യ​യോ​ട് കു​ളം, കാ​ര​യ്ക്കാ​മ​ണ്ഡ​പം പൊ​റ്റ​വി​ള പ​ള്ളി​യി​ൽ കു​ളം എ​ന്നി​വ​യെ​ല്ലാം മാ​ലി ന്യ ​നി​ക്ഷേ​പ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് . മ​ഴ​ക്കാ​ലം മു​ന്നി​ൽ​ക്ക​ണ്ട് അ​ധി​കൃ​ത​ർ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​ത്ത​തു മൂ​ലം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഓ​രോ ദി​വ​സം ക​ഴി​യും ത്തോ​റും വ​ർ​ധി​ച്ച് വ​രു​ക​യാ​ണ്.

ക​ര​മ​നയാ​റി​ലും കി​ള്ളി​യാ​റി​ലും മാലി​ന്യം ത​ള്ള​ൽ പ​തി​വ്

നെ​ടു​മ​ങ്ങാ​ട്: നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ ദാ​ഹ​ജ​ല​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന കി​ള്ളി​യാ​റി​ലും ക​ര​മ​നയാ​റി​ലും മാ​ലി​ന്യം ത​ള്ള​ൽ പ​തി​വാ​യ​തോ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ന്നു.​

ഇ​രു​മ്പ​യി​ൽനി​ന്നും അ​രു​വി​ക്ക​ര​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ ആ​ളൊ​ഴി​ഞ്ഞ വ​ള​വു​ക​ളി​ൽ മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാണ്.പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലും നി​റ​ച്ചുകൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളാണ് ക​ര​മ​ന​യാ​റി​ലും കി​ള്ളി​യാ​റി​ലെ​തീ​ര​ങ്ങ​ളി​ലും ത​ള്ളു​ന്ന​ത്. ഇ​തേ​സ​മ​യം, കോ​ഴി​വേ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​റ​ച്ചി​മാ​ലി​ന്യ​ങ്ങ​ൾ പ​ക​ൽ​ക്കാ​ല​ത്ത് പ​ര​സ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന സം​ഘ​ങ്ങ​ളും പെ​രു​കു​ന്നു​ണ്ട്.​

കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന പ്ര​ദേ​ശം പ​ക​ൽ സ​മ​യ​ത്തു പോ​ലും വി​ജ​ന​മാ​ണ്.​ ഇ​തു​മ​റ​യാ​ക്കി​യാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾക്ക് ​കാ​ര​ണ​മാ​കു​ന്നുണ്ട്. ഈ​ച്ച​യും കൊ​തു​കും പെ​രു​കു​ന്ന​തു പ​നി ഉ​ൾ​പ്പെ​ടെയു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു.​ കു​ടി​വെ​ള്ളം സ്രോ​തസു​ക​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണസ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സും ഒന്നും ചെയ്യുന്നില്ലെ ന്നും ആ​ക്ഷേ​പം ഉ​ണ്ട്.

അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഈ ​മേ​ഖ​ല​യി​ൽ പ​ല​പ്രാ​വ​ശ്യം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ തു​ട​രു​ക​യാ​ണ്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, ഇ​റ​ച്ചി​ക്ക​ട​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളിലെത്തിച്ചാണ് അ​രു​വി​ക്ക​ര, ക​ര​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ത​ള്ളുന്നത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ആ​റ്റു​കാ​ലി​നു സ​മീ​പം മ​ണ​ക്കാ​ടു​ള്ള ഒ​രു റസിഡന്‍റ് അ​സോ​യി​യേ​ഷ​ന്‍റെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​രു​മ്പ​യി​ലെ റോ​ഡ​രി​കി​ൽ ത​ള്ളി​യി​രു​ന്നു.​ ബ​ന്ധ​പ്പെ​ട്ട​വ​രി​ൽനി​ന്ന് പി​ഴ ഈ​ടാ​ക്കു​മെ​ന്നും പ്ര​ദേ​ശം ശു​ചീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ന​ൽ​കി​യ ഉ​റ​പ്പ് പാ​ഴാ​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ലി​ന​ജ​ലം ക​ര​മ​നയാ​റ്റി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് രോ​ഗ​ങ്ങ​ൾക്ക് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് തീ​ര​വാ​സി​ക​ൾ.​

ശാ​പ​മോ​ക്ഷ​മി​ല്ലാതെ അ​മ്പ​ല​ത്ത​റ കു​ള​ം

പേ​രൂ​ര്‍​ക്ക​ട: ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​മ്പ​ല​ത്ത​റ കു​ളം പാ​യ​ലും മാ​ലി​ന്യ​വും മൂ​ടി​യ നി​ല​യി​ൽ. കി​ണ​വൂ​ര്‍ വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​മ്പ​ല​ത്ത​റ കു​ളം ച​തു​രാ​കൃ​തി​യി​ലു​ള്ള​താ​ണ്. കു​ള​ത്തി​ന്‍റെ നാ​ലു​ഭാ​ഗ​ത്തും സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ കു​ളം ശു​ചീ​ക​രി​ച്ച​താ​ണ്. ശു​ചീ​ക​ര​ണ​ത്തി​നു​ശേ​ഷം കു​ള​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ചെ​ടി​ച്ച​ട്ടി​ക​ള്‍ വ​യ്ക്കു​ക​യും പു​ഷ്പ​കൃ​ഷി ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ല്‍ നി​ന്നും തെ​ങ്ങോ​ല​ക​ളും മ​റ്റും വെ​ള്ള​ത്തി​ലേ​ക്കു വീ​ണു​കി​ട​ക്കു​ന്ന​ത് അ​ഴു​കി​യ നി​ല​യി​ലാ​ണ്. ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം അ​ധി​കൃ​ത​ര്‍ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​ത്ത​ത് അ​മ്പ​ല​ത്ത​റ കു​ള​ത്തി​ന്‍റെ നാ​ശ​ത്തി​നു മ​റ്റൊ​രു കാ​ര​ണ​മാ​യി. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പാ​യ​ലു​ക​ള്‍ നി​റ​ഞ്ഞു കു​ള​ത്തി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണി​പ്പോ​ൾ. കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് ഒ​രു ഗേ​റ്റു​ണ്ട്. ഇ​ത് പൂ​ട്ടി​യി​ടാ​ത്ത​താ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ന്ന​ത്.
പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍​പോ​ലും മ​ദ്യ​ക്കു​പ്പി​ക​ള്‍ കു​ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. കു​ള​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​നു സ​മീ​പ​ത്താ​യി ന​ഗ​ര​സ​ഭ മാ​ലി​ന്യ സം​ഭ​ര​ണി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സം​ഭ​ര​ണ​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് പ​ക​രം ആ​ളു​ക​ൾ കു​ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​ണ്. കു​ള​ത്തി​ന്‍റെ മൂ​ന്ന് ഭാ​ഗ​ത്താ​യി നി​ര​വ​ധി വീ​ടു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ​ച്ച​യു​ടെ​യും കൊ​തു​കി​ന്‍റെ​യും ശ​ല്യ​മു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.

ന​ഗ​ര​സ​ഭാ ഭ​ര​ണം മാ​റി വ​ന്നി​ട്ടും കു​ള​ത്തി​ന്‍റെ ശോ​ച്യാ​സ്ഥ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം ന​ട​ത്തി​യി​ട്ടി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. കു​ള​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ​യും വാ​ർ​ഡ് കൗ​ൺ​സി​ല​റും സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

ദേവസ്വം കുളത്തിന്‍റെ അവസ്ഥ ദയനീയം "കഠിനം'കുളം

ക​ഠി​നം​കു​ളം: ക​ഠി​നം​കു​ളം മ​ര്യ​നാ​ട് റോ​ഡി​ൽ ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന സ്ഥല​ത്താ​യി ഒ​രേ​ക്ക​ർ വിസ്തൃതിയിൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഠി​നം​കു​ളം ക്ഷേ​ത്ര​ക്കു​ളം... മൂ​ക്കു​പൊ​ത്താ​തെ ഇ​തി​ന​ടു​ത്തു​കൂ​ടി ന​ട​ക്കാ​നോ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നോ ക​ഴി​യി​ല്ല. ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലും കെ​ട്ടി അ​റ​വു മാ​ലി​ന്യ​ങ്ങ​ളും അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ടു ത​ള്ളു​ക​യാ​ണി​വി​ടെ.

കാ​ടുക​യ​റി ന​ശി​ക്കു​ന്ന കു​ള​വും പ​രി​സ​ര​വും വൃ​ത്താ​യി​ക്കു​വാ​ൻ പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തിന്‍റെ കഴി ഞ്ഞ ഭ​ര​ണ​സ​മി​തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു എ​ങ്കി​ലും അ​വ​സാ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ളും പാ​ഴ്സ്തു​ക്ക​ളുംകൊ​ണ്ടു നി​റ​ഞ്ഞ കു​ളം ഏ​ക​ദേ​ശം മൂ​ട​പ്പെ​ട്ട​നി​ല​യി​ലാ​ണെ​ങ്കി​ലും പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും പ​രി​സ​ര​ത്തെ സ്ഥ​ല​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും എ​ല്ലാം നി​ക്ഷേ​പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റി.

കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ടു പെ​രു​കു​ക​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ പ​ഞ്ചാ​യ​ത്ത്, ദേ​വ​സ്വം അ​ധി​കൃ​ത​രോ ഇ​വി​ടേ യ്ക്കു ​തി​രി​ഞ്ഞു നോ​ക്കാ​തെ​യാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. കു​ളം വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു.

ശുചീകരണ പ്രവൃത്തികളിൽ അലംഭാവം തുടർന്ന് അധികൃതർ

പാ​റ​ശാ​ല: പ​ക​ർ​ച്ച​വ്യാ​ധി പ​ട​ർ​ന്നു​പി​ടി​ക്കു​മ്പോ​ഴും ശു​ചീ​ക​ര​ണ പ്ര​വൃത്തിക​ളി​ൽ അ​ലം​ഭാ​വം കാ​ണി​ച്ച് അ​ധി​കൃ​ത​ർ.​ പാ​റ​ശാല, കാ​രോ​ട്, കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സാ​ണ് നെ​യ്യാ​ർ ഇ​ട​തു​ക​ര ക​നാ​ൽ. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ കി​ണ​റു​ക​ളി​ലെ ജ​ലല​ഭ്യ​ത കു​റ​യു​മ്പോ​ൾ നെ​യ്യാ​ർ​ഡാ​മി​ലെ വെ​ള്ളം തു​റ​ന്നു ഇ​ട​തു​ക​ര ക​നാ​ലി​ലൂ​ടെ ഒ​ഴു​ക്കി കു​ള​ങ്ങ​ൾ നി​റ​ക്കു​മ്പോ​ഴാ​ണ് കി​ണ​റു​ക​ളി​ൽ വെ​ള്ളം നി​റ​യു​ന്ന​ത്.

എ​ന്നാ​ൽ ക​നാ​ലും കു​ള​ങ്ങ​ളും തോ​ടു​ക​ളും ശു​ചീ​ക​രി​ച്ചി​ട്ടു വർഷ​ങ്ങ​ളാ​യി. ക​നാ​ലി​ലൂ​ടെ ഒ​ഴു​കു​ന്ന മ​ലിനജ​ലം കു​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ്, അ​ത് ഉ​റ​വ​ക​ളാ​യി കി​ണ​റു​ക​ളി​ലെത്തു ന്നുണ്ട്. ഇ​തേ വെ​ള്ളം കു​ടി​ക്കു​ന്ന​തതിനാൽ പ​നി, വ​യ​റി​ള​ക്കം, ഛർ​ദി​ തു​ട​ങ്ങി​യവ തുട ർക്കഥയായിരിക്കുകയാണ്.

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ലസ്രോ​ത​സാണ് മു​രി​യ​ങ്ക​ര വാ​ർ​ഡി​ലെ ആ​രി​ശശേരി ചി​റ​ക്കു​ളം. പ​ത്തേക്ക​റോ​ളം പ്ര​ദേ​ശ​ത്തു വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കു​ള​ത്തി​ലെ വെ​ള്ളം വ​റ്റി​യാ​ൽ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും വ​റ്റും. നെ​യ്യാ​ർ ക​നാ​ലി​ലെ വെ​ള്ള​വും ത​മി​ഴ്‌​നാ​ട്ടി​ൽനി​ന്നും ഉ​ത്ഭ‌വി​ച്ചു കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന ഒ​രു തോ​ടും പ്ര​ധാ​ന ജ​ല സ്രോ​ത​സാ​ണ്.

ഇ​തിലെ വെ​ള്ള​മാ​ണ് ചി​റ​ക്കു​ള​ത്തി​ലും നി​റ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​രി​യ​ങ്ക​ര, മു​ള്ളു​വി​ള, ടൗ​ൺ, മു​റി​യാ​ത്തോ​ട്ടം ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചി​റ​ക്കു​ള​ത്തി​ലേ വെ​ള്ള​മാ​ണ് .എ​ന്നാ​ൽ കു​ള​വും തോ​ടും ശു​ചീ​ക​രി​ച്ചി​ട്ടു വ​ർ​ഷ​ങ്ങ​ൾ ആ​യ​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

നെയ്യാറിനും കരമനയാറിനും അകാലമരണം

കാ​ട്ടാ​ക്ക​ട: ത​ല​സ്ഥാ​ന ജി​ല്ല​യു​ടെ ജീ​വ​നാ​ഡി​ക​ളാ​യ ക​ര​മ​ന​യാ​റും നെ​യ്യാ​റും ദു​ര​ന്ത​ത്തി​ന്‍റെ വ​ക്കി​ൽ. മ​ണ​ലൂ​റ്റും ക​ര​യി​ടി​ച്ചി​ലും മാ​ലി​ന്യ നി​ക്ഷേ​പ​വും ഇ​രു​ന​ദി​ക​ളെ​യും നാ​ശ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ക​യാ​ണ്. അ​ഗ​സ്ത്യ​മ​ല​യി​ൽ നി​ന്നാ​ണ് ഇ​രു​ന​ദി​ക​ളു​ടെ​യും ഉ​ത്ഭ​വം. അ​ഗ​സ്ത്യ​മ​ല​യു​ടെ അ​ടി​വാ​ര​ത്തെ നാ​ച്ചി​മു​ടി​യി​ൽ​നി​ന്നും നെ​യ്യാ​റും ചെ​മ്മു​ഞ്ചി​മേ​ട്ടി​ൽ നി​ന്നും ക​ര​മ​ന​യും ഉ​ത്ഭ​വി​ക്കു​ന്നു.

മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​ഭൂ​മി​യാ​ണ് ഇ​രു ന​ദി​ക​ളും. ഏ​താ​ണ്ട് 50 ലേ​റെ ശു​ദ്ധ​ജ​ല​മ​ത്സ്യ​ങ്ങ​ൾ ഈ ​ന​ദി​ക​ളി​ലു​ണ്ട്. ഇ​ന്നു ന​ദി​ക​ൾ എ​ന്ന പേരു മാത്രം. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന മ​ണ​ലൂ​റ്റ് ഈ ​ന​ദി​ക​ളെ ഇ​ല്ലാ​താ​ക്കി. മ​ണ​ലൂ​റ്റു​മൂ​ലം ക​ര​ക​ൾ ഇ​ടി​ഞ്ഞു താ​ണു. ന​ദി​ക​ൾ തീ​ർ​ത്തും ക​യ​ങ്ങ​ളാ​യി മാ​റി. ഈ ​ന​ദി​ക​ളി​ലെ വെ​ള്ളം 75 ശ​ത​മാ​ന​വും വി​ഷ​മ​യ​മാ​ണെ​ന്നു പു​തി​യ പ​ഠ​നം കാ​ണി​ക്കു​ന്നു. വെ​ള്ള​ത്തി​ൽ ഇ​രു​മ്പ്, കാ​ഡ്മി​യം, കോ​പ്പ​ർ, നി​ക്ക​ൽ, ക്ലോ​റൈ​ഡ്, എ​ന്നി​വ​യു​ടെ അം​ശം കൂ​ടു​ത​ലാ​യ​തി​നാ​ൽ​ത​ന്നെ അ​സി​ഡി​റ്റി​യു​മു​ണ്ടെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ട​ത്തി​യ പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത് വ​ൻ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.

മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കേ​ണ്ട സ്ഥ​ല​മാ​യും ഈ ​ന​ദി​ക​ൾ മാ​റി. രാ​ത്രി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ കൊ​ണ്ടി​ടു​ന്ന​ത് തു​ട​രു​ക​യാ​ണ്. ശു​ദ്ധ​ജ​ല ന​ദി​ക​ളാ​യി​രു​ന്ന​വ​യി​ലാ​ണ് ഈ ​മാ​ലി​ന്യ നി​ക്ഷേ​പം. ര​ണ്ടു ന​ദി​ക​ളി​ലു​മാ​യി 30 ൽ ​അ​ധി​കം ശു​ദ്ധ ജ​ല പ​ദ്ധതികളുണ്ട്. മ​ലി​നീ​ക​ര​ണം അവയ്ക്കും ഭീ​ഷ​ണി​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up