കൂരാച്ചുണ്ട്: പ്രവാസി ലീഗ് ബാലുശേരി മണ്ഡലം കമ്മിറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് കാമ്പയിനും പ്രവർത്തക കൺവൻഷനും നടത്തി. മുസ്ലിം ലീഗ് ബാലുശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് അബു ഹാജി എക്കാലയുള്ളതിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.കെ. സൂപ്പി തിരുവള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞമ്മദ് ഹാജി പദ്ധതി വിശദീകരിച്ചു. ഉള്ളിയേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. കോയ നാറാത്ത്, ഹമീദ് അത്തോളി, കെ.കെ. മമ്മത് കോയ, ബഷീർ നൊരവന, ഹസൻ കോയ പൂനത്ത്, ബഷീർ കുന്നുമ്മൽ, മുഹമ്മദലി വാവോളി, ഇ.കെ. മുഹമ്മദ്, ലത്തീഫ് ഉണ്ണികുളം, ഒ.സി. റഷീദ്, ബഷീർ കൊല്ലി തുടങ്ങിയവർ പ്രസംഗിച്ചു.