x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ള്‍; മ​ഴ, കാ​റ്റ് മ​തി​ലി​ടി​ഞ്ഞു, മ​രം വീ​ണു


Published: June 6, 2026 12:29 AM IST | Updated: June 6, 2026 12:29 AM IST

കോ​ഴി​ക്കോ​ട്:​ ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ വ്യാ​പ​ക​നാ​ശ​ന​ഷ്ട​ങ്ങ​ള്‍. രാ​വി​ലെ മു​ത​ല്‍ തു​ട​ങ്ങി​യ മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട​തോ​ടെ താ​ഴ്ന്ന റോ​ഡു​ക​ള്‍ മി​ക്ക​തും വെ​ള്ള​ത്തി​ലാ​യി.​ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ലെ സി.​പി. ബി​ല്‍​ഡിം​ഗി​ന് മു​ക​ളി​ലെ ഷീ​റ്റി​ട്ട മേ​ല്‍​ക്കൂ​ര താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്.​ആ​ര്‍​ക്കും പ​രി​ക്കി​ല്ല.​അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി ഷീ​റ്റ് താ​ഴേ​ക്ക് ഇ​റ​ക്കി മാ​റ്റി.​കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ന് സ​മീ​പം കോ​ണ്‍​ട്ര​സ്റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ല്‍ കാ​റി​ന് മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണു.

ഏ​റെ പ​ഴ​ക്കം ചെ​ന്ന മ​തി​ലാ​ണ് ഇ​ടി​ഞ്ഞ​ത്.​ക​ല്ലു​ക​ളും സി​മ​ന്‍റ് ക​ട്ട​ക​ളും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു. ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു. ചി​ന്താ​വ​ള​പ്പി​ല്‍ ഓ​ട്ടോ​യ്ക്ക് മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു.

ര​ണ്ട് ബൈ​ക്കു​ക​ളും മ​ര​ത്തി​ന​ടി​യി​ല്‍ പെ​ട്ടു. മ​രം വീ​ണ​തോ​ടെ ഈ ​റൂ​ട്ടി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. മ​രം മു​റി​ച്ചു​മാ​റ്റി അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. കോ​ഴി​ക്കോ​ട് പ​യ്യ​ടി​മേ​ത്ത​ലി​ല്‍ ത​ണ​ല്‍​മ​രം റോ​ഡി​ന് കു​റു​കേ വീ​ണു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഫു​ഡ് സ്ട്രീ​റ്റ് ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തു​മൂ​ലം അ​ട​ച്ചി​ട്ടു.

Tags : Nattuvishesham Local News Extensive damage trees fell

Recent News

Corehub Up