ചെറുപുഴ സെൻറ് മേരീസ് ഫൊറോന പള്ളി കുടുംബസംഗമം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: ചെറുപുഴ സെൻറ് മേരീസ് ഫൊറോന പള്ളി കുടുംബസംഗമവും ബയോ മൗണ്ടൻ വാരാഘോഷവും സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്നു. മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ബയോ മൗണ്ടൻ കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതാണെണ് അദ്ദേഹം പറഞ്ഞു.
കർഷകരുടെ ഉത്പന്നങ്ങൾ ഉയർന്ന വിലയ്ക്കെടുത്ത് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും മായവും വിഷവുമില്ലാത്ത ശുദ്ധമായ കറി പൗഡറുകൾ, മസാലപ്പൊടികൾ, പുട്ട്, പാലപ്പം എന്നിവയുടെ പൊടികൾ തയാറാക്കി വിപണിയിലെത്തിക്കുന്ന പ്രവർത്തനങ്ങളാണ് ബയോ മൗണ്ടൻ ചെയ്യുന്നതെന്ന് സെബാസ്റ്റ്യൻ പാലാക്കുഴി പറഞ്ഞു.
അസിസ്റ്റന്റ് വികാരി ഫാ. എബിൻ മങ്കുഴി, ഇടവകാ കോ -ഓർഡിനേറ്റർ ഷിന്റോ കൈപ്പനാനിക്കൽ എന്നിവർ പ്രസംഗിച്ചു. ഡോ. അലക്സ് ജോർജ് കാവുകാട്ട് ക്ലാസിന് നേതൃത്വം നൽകി.
Tags : Nattuvishesham District News