x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് ക​ര്‍​ഷ​ക മാ​ര്‍​ക്ക​റ്റ് ആ​രം​ഭി​ക്കും


Published: June 7, 2026 01:09 AM IST | Updated: June 7, 2026 01:09 AM IST

രാ​മ​പു​രം: ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കു​ന്ന​തി​ന് പ​ഞ്ചാ യ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രാ​മ​പു​ര​ത്ത് ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റ് ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്താ​റാം. പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​മ​പു​രം റോ​സ​റി ഗ്രാ​മം സെ​ന്‍റ് തോ​മ​സ് ഹാ​ളി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും അ​വ​യ്ക്ക് പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​നും പ​രി​പാ​ടി​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. കൃ​ഷി​വ​കു​പ്പ് കോ​ട്ട​യം റി​ട്ട​യേ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സി​ബി തോ​മ​സ് കോ​യി​പ്പി​ള്ളി​ല്‍ ക്ലാ​സെ​ടു​ത്തു.

ബി​നോ​യി ഊ​ടു​പു​ഴ, ആ​ന്‍റോ വെ​ട്ടി​ക്ക​ല്‍, വി​ശ്വ​ന്‍ രാ​മ​പു​രം, തി​യോ​ഡോ​ഷ്യ​സ് ഇ​മ്മാ​നു​വ​ല്‍ ജൂ​ലി​യ​സ്, അ​ഗ​സ്റ്റി​ന്‍ മാ​ത്യു, സി​റി​ള്‍ മാ​ത്യു, ജീ​മോ​ന്‍ കാ​രാ​ടി​യി​ല്‍, ആ​ന്‍റ​ണി വെ​ട്ടി​ക്ക​ല്‍, ടി.​എ. അ​ഗ​സ്റ്റി​ന്‍, സി​ബി തോ​മ​സ്, ടി.​ജെ. ജോ​സ​ഫ് തോ​ട്ടു​ങ്ക​ല്‍, എം.​എ. ജോ​സ​ഫ് മു​ണ്ട​പ്ലാ​ക്ക​ല്‍, ടോം ​പു​ളി​ക്ക​ച്ചാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Farmers' market

Recent News

Corehub Up