x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജ് യൂണിയൻ തെരഞ്ഞെടുപ്പ്; കെ​എ​സ്‌യുവി​ന് വിജയം

വെബ് ഡെസ്ക്
Published: September 20, 2026 03:28 AM IST | Updated: September 20, 2026 03:28 AM IST

കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജ് യൂ​ണി​യ​നി​ലേ​ക്ക് ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ല്‍ വിജയിച്ച കെ​എ​സ്‌യു പ്ര​വ​ര്‍​ത്ത​ക​രുടെ ആഹ്ലാ​ദ പ്ര​ക​ട​നം.

കൊ​ല്ലം: കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ സീ​റ്റും കെ​എ​സ്‌​യു​വി​ന്. 13 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2024 ലും ​മു​ഴു​വ​ന്‍ സീ​റ്റി​ലും കെ​എ​സ്‌യു വി​ജ​യി​ച്ചി​രു​ന്നു. 2025ലെ ​യൂ​ണി​യ​ന്‍ തെര​ഞ്ഞെ​ടു​പ്പി​ല്‍ കെ​എ​സ്‌യു വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ എ​സ്എ​ഫ്‌​ഐ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് സ്റ്റേ ​വാ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്‌യു കോ​ള​ജി​ന് മു​മ്പി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വ​ലി​യ പ്ര​ചാ​ര​ണ ബോ​ര്‍​ഡ് എ​സ്എ​ഫ്‌​ഐ ത​ക​ര്‍​ക്കു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് മെ​മ്പ​ര്‍ ജ​യ്ഡ​ന്‍ ജെ​ര്‍​മി​യാ​സ് പ​റ​ഞ്ഞു. കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ള​ജി​ല്‍ നി​ന്ന് ചി​ന്ന​ക്ക​ട​യി​ലേ​ക്ക് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

ചെ​യ​ര്‍​മാ​ന്‍ വി​നീ​ത് ഇ​ള​മാ​ട്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ദി​ത്യ പ്ര​കാ​ശ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ്രെ​ഡി ഫ്രാ​ങ്കോ, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി മേ​ഘാ മാ​ത്യൂ​സ്, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ നി​ധി എ​സ് കു​മാ​ര്‍, യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​ല്‍​വി​സ് ഹെ​ര്‍​ഷ​ല്‍, റാ​സി​ക്, വ​നി​താ പ്ര​തി​നി​ധി​ക​ളാ​യ ഡ​റി​ന്‍, ആ​ന്‍​സി ബി​നു, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് മെ​മ്പ​ര്‍ ജ​യ്ഡ​ന്‍ ജെ​ര്‍​മി​യാ​സ്, കെ​എ​സ്യു ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ഷി​ല്‍ ജോ​ര്‍​ജ്, കെ​എ​സ്്‌യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ഷി​ന്‍ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham

Recent News

Corehub Up