x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നേ​ത​ര ഭൂ​മി ഇ​എ​സ്എ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണം: സ്വ​ത​ന്ത്ര ക​ര്‍​ഷ​കസം​ഘം

വെബ് ഡെസ്ക്
Published: September 20, 2026 04:30 AM IST | Updated: September 20, 2026 04:30 AM IST

സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ള്‍ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ജി​ല്ല​യി​ലെ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ ജ​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഇ​എ​സ്എ വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യും അ​ശാ​സ്ത്രീ​യ​വു​മാ​യി പു​റ​പ്പെ​ടു​വി​ച്ച ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​ഭൂ​മി​യും നി​ര്‍​മി​തി​ക​ളും ഉ​ള്‍​പ്പെ​ട്ടി​രി​ക്ക​യാ​ണ്. വ​നേ​ത​ര ഭൂ​മി ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ വൈ​ക​രു​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

1972ലെ ​വ​ന​നി​യ​മം കാ​ലോ​ചി​ത​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കാ​ല​വ​ര്‍​ഷ​ത്തി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി​പ്പു സു​ല്‍​ത്താ​ന്‍ പ്ലേ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ള്‍ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് വേ​ങ്ങൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ന്‍ ബി​ദ​ര്‍​ക്കാ​ട്, ഹം​സ ഹാ​ജി ക​ല്ലു​ടു​മ്പ​ന്‍, സൈ​ദ് കാ​സിം ഹാ​ജി, ഇ​ബ്രാ​ഹിം തൈ​ത്തൊ​ടി, മാ​യ​ന്‍ മു​തി​ര, കെ.​പി.​എ. ല​ത്തീ​ഫ്, എ​ന്‍.​എ. ബ​ഷീ​ര്‍, മൊ​യ്തീ​ന്‍ കു​ട്ടി മീ​ന​ങ്ങാ​ടി, നി​സാം ക​ല്ലൂ​ര്‍, പി. ​സൈ​ന​ബ ഉ​സ്മാ​ന്‍, അ​ബ്ദു​റ​ഹ്മാ​ന്‍, സി.​എ​സ്. ജ​മീ​ല, അ​സൈ​നാ​ര്‍ വേ​ങ്ങൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham ESA Farmers' Association

Recent News

Corehub Up