വയോജനങ്ങളെ ആദരിച്ചപ്പോൾ.
തേഞ്ഞിപ്പലം : തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും വയോജന ദിനാചരണവും ആഘോഷിച്ചു.ഇടവക വികാരി ഫാ. സിബി പൂവത്തിങ്കലിന്റെ കാർമികത്വത്തിൽ കുർബാനയും ലദീഞ്ഞും നടന്നു. വയോജന ദിനാചരണത്തിന്റെ ഭാഗമായി 75 വയസിനു മുകളിലുള്ള 23 വയോജനങ്ങളെ ഷാളണിയിച്ചും പൂച്ചെണ്ട് നൽകിയും ആദരിച്ചു.
പരിപാടിയ്ക്കു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. വിവിധ സേവനങ്ങൾ നടത്തിയ ഫിലിപ്പോസ് ചെറുകര കുന്നേലിനെയും ഷാളണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. കൈക്കാരൻമാരായ സണ്ണിച്ചൻ പാന്പാടിയിൽ, ചാക്കോ കിച്ചേരിൽ, ജോർജ് തേറാട്ടിൽ, ഡോണി എലിമുള്ളിൽ എന്നിവർ നേതൃത്വം നൽകി.
പന്തല്ലൂർ ഹിൽസ്: നെൻമേനി ഇടവക സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവക്ക് ഇടവക വികാരി ഫാ. ജോസഫ് അറക്കൽ കാർമികത്വം വഹിച്ചു. സെന്റ് അൽഫോൻസ കുടുംബ യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി.തുടർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെൻമേനി ഇടവക യുവജനങ്ങൾ ഫുട്ബോൾ ഷൂട്ടൗട്ട് നടത്തി. വികാരി ഫാ. ജോസഫ് അറക്കൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ, സണ്‍ഡേ സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
Tags : NattuVishasham DistrictNews