വിശുദ്ധ ഫ്രാന്സിസ് അസീസി
ചങ്ങനാശേരി: വാഴപ്പള്ളി ഗത്സെമനി കപ്പൂച്ചിന് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 6.45ന് ആര്ച്ച്ബിഷപ് മാര് തോമസ് തറയില് വിശുദ്ധ കുര്ബാന അര്പ്പിക്കും. വൈകുന്നേരം അഞ്ചിന് ആശ്രമം ഗാര്ഡിയന് ഫാ. സെബാസ്റ്റ്യന് മിറ്റത്താനിക്കല് കൊടിയേറ്റ് നിര്വഹിക്കും. തുടര്ന്ന് വിശുദ്ധ കുര്ബാന, നൊവേന.
25 മുതല് ഒക്ടോബര് രണ്ടുവരെ തീയതികളില് രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്ബാന. ഫാ. ജയിംസ് വാഴചാരിക്കല്, ഫാ. ജെബി മുഖച്ചിറയില്, ഫാ. മെല്ബിന് കഴുന്നുകണ്ടത്തില്, ഫാ. ജോസഫ് പൊയ്കയില്, ഫാ. മാത്യു മുളങ്ങാശേരിയില്, ഫാ. ജയിംസ് മാക്കിയില്, ഫാ. ആന്റണി കളത്തില്, ഫാ. സജി പാറക്കടവില്, ഫാ. എബി കിഴക്കേക്കുറ്റ്, ഫാ. ജോസി വിരാളശേരി, ഫാ. ചെറിയാന് അഴീപ്പറമ്പില് എന്നിവര് കാര്മികരായിരിക്കും.
ഒന്നിന് രാത്രി ഏഴിന് കോട്ടയം കോമഡി വിന്നേഴ്സിന്റെ കോമഡിമേള ഹാസ്യ സംഗീതനിശ. രണ്ടിന് രാത്രി ഏഴിന് ഗത്സെമനി ആര്ട്സിന്റെ കലാസന്ധ്യ. മൂന്നിന് രാവിലെ 5.45നും ഏഴിനും വിശുദ്ധ കുര്ബാന. വൈകുന്നേരം 5.30ന് വിശുദ്ധ ഫ്രാന്സിസിന്റെ സ്വര്ഗപ്രവേശനാനുസ്മരണം ട്രാന്സിസ്റ്റസ്. പ്രസംഗം ഫാ. കുര്യാക്കോസ് കണ്ണങ്കര.
പ്രധാന തിരുനാള് ദിനമായ നാലിന് രാവിലെ 6.15ന് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി, 8.15ന് ഫാ. സെബാസ്റ്റ്യന് മിറ്റത്താനിക്കല്, പത്തിന് ഫാ. ജയിംസ് പുരയിടത്തില്, വൈകുന്നേരം അഞ്ചിന് ഫാ. ടി.എം.ജോണ് എന്നിവര് വിശുദ്ധ കുര്ബാന അര്പ്പിക്കും. ഫാ. ഷാജി കരിപ്ലാനില് സന്ദേശം നല്കും. 6.45ന് ലദീഞ്ഞ് ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്. പ്രദക്ഷിണം, കൊടിയിറക്ക്.