x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ പോ​രാ​ട്ടം: തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് സ​ജ്ജം


Published: June 23, 2026 05:02 AM IST | Updated: June 23, 2026 05:02 AM IST

പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ( ​നാ​ർ​ക്കോ ഹ​ണ്ട് ) പ​ദ്ധ​തി​യി​ൽ വാ​രി​യേ​ഴ്സ് പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്ക​മാ​യി.

വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​ക്ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും മ​റ്റ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച സ​ന്ന​ദ്ധ സേ​ന​യാ​ണ് തൂ​ഫാ​ൻ വാ​രി​യേ​ഴ്സ്.

പ​രി​ശീ​ല​ന പ​രി​പാ​ടി പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 470 ഓ​ളം തൂ​ഫാ​ൻ വാ​രി​യേ​ഴ്സാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ നി​യ​മ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​എ​ൽ. ഷി​ബു വി​ശ​ദീ​ക​രി​ച്ചു. ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രെ ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും കൗ​ൺ​സി​ലിം​ഗി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​പി.​ടി. സ​ന്ദേ​ഷ്, മ​ല്ല​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബോ​ബി ചെ​റി​യാ​ൻ സ​ക്ക​റി​യ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. അ​ഡീ​ഷ​ണ​ൽ എ​സ്പി ടി. ​വി​ജ​യ​ൻ സ്വാ​ഗ​ത​വും പ​ത്ത​നം​തി​ട്ട ജി​ല്ല നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി കെ.​എ​സ്. പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ വാ​ട്സ്ആ​പ്പ് ന​ന്പ​റു​ക​ൾ

ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പോ​ലീ​സി​നോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സ്വ​മേ​ധ​യാ മു​ന്നോ​ട്ടു​വ​ന്ന തൂ​ഫാ​ൻ വാ​രി​യേ​ഴ്സി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ഭി​ന​ന്ദി​ച്ചു. ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചു വ​യ്ക്ക​ൽ, അ​വ​യു​ടെ വി​ല്പ​ന, കൈ​മാ​റ്റം തു​ട​ങ്ങി ഏ​തു കാ​ര്യ​ത്തെ​ക്കു​റി​ച്ചും ഏ​തു​സ​മ​യ​ത്തും വാ​രി​യേ​ഴ്സി​ന് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന് വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കു​മെ​ന്നും, ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന് 9995966666 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​ർ ഏ​തൊ​രാ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. കൂ​ടാ​തെ ഫോ​ൺ വ​ഴി വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​യി 9497979794 , 9497927797 എ​ന്നീ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

അ​റി​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​തീ​വ ര​ഹ​സ്യം ആ​യി​രി​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ഇ​ന്ന് പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്ത​വ​ർ മാ​ത്ര​മ​ല്ല ഓ​രോ പൗ​ര​നും തൂ​ഫാ​ൻ വാ​രി​യേ​ഴ്‌​സ് ആ​ണെ​ന്നും ല​ഹ​രി വി​പ​ത്തി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും അ​തു​വ​ഴി ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടു​ന്ന​തി​നും എ​ല്ലാ​വ​രും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: 295 പേ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ മൂ​ന്നി​ന് ല​ഹ​രി​ക്കെ​തി​രേ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ർ​ക്കോ ഹ​ണ്ട് പ​ദ്ധ​തി 20 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ജി​ല്ല​യി​ലാ​കെ ക​ഞ്ചാ​വ്, എം​ഡി​എം​എ എ ​ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വി​പ​ണ​നം എ​ന്നി​വ​യ്ക്കെ​തി​രേ 105 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 116 പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു.
സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം സം​ബ​ന്ധി​ച്ച് 177 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 179 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
ഓ​പ്പ​റേ​ഷ​ൻ ത​ഫാ​ൻ ആ​രം​ഭി​ച്ച ശേ​ഷം ജി​ല്ല​യി​ൽ 282 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 295 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Tags : nattu vishesham Fighting the storm

Recent News

Corehub Up