x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​കു​ളം ഡി​പി​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ‎തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: September 4, 2026 12:57 AM IST | Updated: September 4, 2026 12:57 AM IST

ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു.

നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം ഡി​പി​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ താ​ഴ​ത്തെ നി​ല​യി​ലെ ഫ​യ​ൽ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​പി ഫ​യ​ലു​ക​ൾ ക​ത്തി ന​ശി​ച്ചു. ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു പു​റ​ത്തേ​ക്കു മാ​റ്റി. ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രെ​ത്തി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു തീ ​പ​ട​രാ​തെ സം​ര​ക്ഷ​ണ​മൊ​രു​ക്കി.
നെ​ടു​മ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നാ​ലു യൂ​ണി​റ്റെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ജി.​ആ​ർ.​അ​നി​ൽ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​അ​ജി​ത് കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ഥി​തി ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up