അഞ്ചല്‍ : കിണറ്റില്‍ വീണ പശുവിന് ഫയര്‍ഫോഴ്സ് രക്ഷകരായി.കുളത്തൂപ്പുഴ പതിനൊന്നാം മൈല്‍ വാര്‍ഡില്‍ ഓയില്‍പാം അതിര്‍ത്തിയോട് ചേര്‍ന്ന് ഷൈലുവിന്റെ വീട്ടിലെ നിര്‍മാണത്തിലിരുന്ന കിണറ്റിൽ വീണ പശുവിനെ ആണ് ഫയർ ഫോഴ്സ് എത്തി രക്ഷിച്ചത്. രാവിലെ നിര്‍മാണ തൊഴിലാളികള്‍ എത്തിയപ്പോഴാണ് കിണറ്റില്‍ പശു അകപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ വിവരം വാര്‍ഡ് മെമ്പർ അനില ദേവിയെ അറിയിച്ചു. അനിലാദേവി അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പുനലൂര്‍ ഫയര്‍ ഫോഴ്സ് സംഘം ഏറെ പണിപ്പെട്ടു പശുവിനെ പുറത്തെടുക്കുകയായിരുന്നു.
ഓയില്‍ പാമില്‍ മേയാന്‍ വിട്ട പശുക്കളില്‍ ഒന്നാണ് കിണറ്റില്‍ വീണത്. രക്ഷപ്പെടുത്തിയ പശുവിനെ സമീപത്തായി കെട്ടിയിട്ടിരിക്കുകയാണ്. ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Tags : nattu vishesham Firefighters rescue