x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ ഐ ​ഫോ​ൺ മു​ങ്ങി​യെ​ടു​ത്ത് ഫ​യ​ർ​ഫോ​ഴ്സ്


Published: November 28, 2025 04:55 AM IST | Updated: November 28, 2025 04:55 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: കി​ണ​റ്റി​ൽ വീ​ണ മൊ​ബൈ​ൽ ഫോ​ൺ വെ​ള്ള​ത്തി​ലി​റ​ങ്ങി മു​ങ്ങി​യെ​ടു​ത്ത് ന​ൽ​കി കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ്. കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​നു സ​മീ​പ​മു​ള്ള ശാ​ലോം ന​ഗ​റി​ലെ കു​ള​ങ്ങ​ര​മു​റി​യി​ൽ ബി​നു തോ​മ​സി​ന്‍റെ കി​ണ​റ്റി​ൽ വീ​ണ ഐ ​ഫോ​ണാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം വീ​ണ്ടെ​ടു​ത്ത് ന​ൽ​കി​യ​ത്.


ഫോ​ൺ കി​ണ​റ്റി​ൽ വീ​ണ വി​വ​രം അ​റി​ഞ്ഞ ഫ​യ​ർ​ഫോ​ഴ്സ് സം​ഘംഅ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തു​ക​യും കി​ണ​റ്റി​ലി​റ​ങ്ങി വീ​ണ്ടെ​ടു​ത്ത് ന​ൽ​കു​ക​യു​മാ​യി​രു​ന്നു.


ഡ്രൈ​വ​ർ കെ.​എ​സ്. ഷാ​രോ​ൺ ആ​ണ് കി​ണ​റ്റി​ൽ ഇ​റ​ങ്ങി ഫോ​ൺ എ​ടു​ത്ത​ത്. കു​ടി​ക്കാ​നാ​യി വെ​ള്ളം കോ​രി​യ ശേ​ഷം കി​ണ​റി​ന്‍റെ മൂ​ടി അ​ട​ച്ച​പ്പോ​ൾ ഇ​തി​ന് മു​ക​ളി​ൽ വ​ച്ചി​രു​ന്ന ഐ ​ഫോ​ൺ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.മാ​ല​യും മോ​തി​ര​വും മൊ​ബൈ​ൽ ഫോ​ണു​ക​ളു​മൊ​ക്കെ ഇ​ത്ത​ര​ത്തി​ൽ വീ​ണ്ടെ​ടു​ത്ത് ന​ൽ​കു​ന്ന​ത് സ​ർ​വ​സാ​ധാ​ര​ണ​മാ​ണെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച

Tags : local nattuvishesham Firefighters

Recent News

Corehub Up